കരാറുകാർ, പുതുവഴികൾ തേടുമ്പോൾ

Share this post:

തിരുവനന്തപുരം: നിർമ്മാണ കരാർ മേഖലയിലെ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നതോടൊപ്പം ജീവിത ഭദ്രതയ്ക്കായി പുതുവഴികൾ തേടാനും കേരള കരാറുകാർ നിർബന്ധിതരാണ്.

1) ചിത്രത്തിൽ കാണുന്നതു് കാൺപൂർ ഐ.ഐ.ടിയിലെ പ്രതിരോധ സ്റ്റാർട്ട് അപ്പുകളുടെ ഇൻകുബേഷൻ പദ്ധതി നടത്തിപ്പ് , കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരിട്ട് പരിശോധിക്കുന്നതാണ്. പ്രതിരോധം – എയ്റോ സ്പെയ്സ് മേഖകളിലെ സ്റ്റാർട്ട് അപ്പുകൾ, ഇന്ത്യയിലെവിടെ രജിസ്റ്റർ ചെയ്യപ്പെട്ടവയാണെങ്കിലും, അവയ്ക്കാവശ്യമായ സാങ്കേതിക വിദ്യയും നടത്തിപ്പ് പരിശീലനവും കാൺപൂർ ഐ.ഐ.ടി നൽകും. പരിശീലനാർത്ഥികൾക്ക് താമസ സൗകര്യവും തുടർ സഹായവും ലഭ്യമാക്കും. ഡ്രോൺ നിർമ്മാണം, പ്രതിരോധ വകുപ്പിന് അവശ്യം വേണ്ട സാധന സാമഗ്രികൾ തുടങ്ങിയവ നിർമ്മിക്കാൻ കഴിയും. ഭാരതത്തിലെ മികച്ച സാങ്കേതിക സ്ഥാപനങ്ങളെല്ലാം സ്റ്റാർട്ട് അപ്പുകളെ സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും തദ്ദേശിക സംരംഭകരെ സഹായിക്കാനും കഴിയുമെന്നതിനാൽ വൻമൂലധന നിക്ഷേപത്തിന് കേന്ദ്രസർക്കാർ മുന്നോട്ടു വന്നിരിക്കുകയാണ്. കേരളത്തിൽ വ്യവസായ പാർക്കുകളോടനുബന്ധിച്ച് സ്ഥലവും ലഭ്യമാണ്.

2) കാർഷിക ഉല്പാദനത്തിൽ ഭാരതത്തിന് ലോക രാഷ്ട്രങ്ങൾക്കിടയിൽ രണ്ടാം സ്ഥാനമുണ്ട്. എന്നാൽ ലോക കാർഷികോല്പന്ന വിപണിയിൽ ഭാരതത്തിന്റെ പങ്ക് കേവലം ഒരു ശതമാനത്തിൽ താഴെയാണ്. അതിനാൽ നമ്മുടെ കാർഷികോല്പന്നങ്ങളുടെ ഗുണമേന്മയും മത്സരക്ഷമതയും ആഗോള തതലത്തിൽ മെച്ചപ്പെടുത്തണം. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പിന്തുണയുമായി രംഗത്തുണ്ട്. ഫണ്ട് മാത്രമല്ല, കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ, കൃഷിഭവനുകൾ, കാർഷിക സർവ്വകാലാശാലകൾ തുടങ്ങിയവയുടെ പ്രോത്സാഹനവും ഉറപ്പാണ്.
പക്ഷേ, മികച്ചസംരംഭകരുടെ ക്ഷാമം പ്രശ്നമാണ്. കരാറുകാർക്ക് നിഷ്‌പ്രയാസം വിജയിപ്പിക്കാവുന്ന നിരവധി നിരവധി സ്റ്റാർട്ട് അലുകൾ കാർഷിക മേഖലയുമായി ബന്ധപ്പട്ട് പ്രവർത്തിപ്പിക്കാനാകും.

3) ഫാം ടൂറിസം ഉൾപ്പെടെയുള്ള വിവിധ ടൂറിസം പദ്ധതികളും കരാറുകാർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

4) നിർമ്മാണ പ്രവർത്തികളുടെ രൂപകല്പനകളിലും നിർമ്മാണ രീതി ശാസ്ത്രങ്ങളിലും ദ്രുത ഗതിയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. പുതിയ നിർമ്മാണ വസ്തുക്കൾ, ഉപകരണങ്ങൾ, എന്നിവ അനിവാര്യമാണ്. കരാറുകാർക്ക് വേഗത്തിൽ കടന്നു ചെല്ലാവുന്ന മേഖയയാണിത്.

5) ധനകാര്യ സ്ഥാപനങ്ങളും സ്റ്റാർട്ട് അപ്പുകൾക്ക് സഹായകരമായ നിലപാടിലാണ്. കരാറുകാർക്കില്ലാത്ത പല ആനുകൂല്യങ്ങളും സൗകര്യങ്ങളും സ്റ്റാർട്ട് അപ്പുകൾക്ക് ലഭിക്കുന്നു.

ജനുവരി 27 – ന് തിരുവനന്തപുരം ചാവടിമുക്കിന് (ശ്രീകാര്യത്തിനടുത്ത്) സമീപമുള്ള ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കുന്ന കരാറുകാരുടെ സംരംഭക കൂട്ടാഴ്മ, കേരള കരാറുകാരുടെ ചരിത്രത്തിലെ പുതിയൊരു അദ്ധ്യായമായി മാറും. രാവിലെ 10 മണിക്കു തന്നെ കൂട്ടാഴ്മ ആരംഭിക്കേണ്ടതിനാൽ പ്രഭാത ഭക്ഷണം ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ട്. ഓരോ മേഖലയിലെയും തൊഴിൽ സാദ്ധ്യതകൾ അവതരിപ്പിക്കാൻ ശേഷിയുള്ള പ്രഗത്ഭരുടെ സാന്നിദ്യം ഉണ്ടാകും.

അന്വേഷണങ്ങൾക്ക് മൊബൈൽ: 828135 8663
email: kgcasince2002@gmail.com

വികാസ് മുദ്രയ്ക്കു വേണ്ടി,
വർഗീസ് കണ്ണമ്പള്ളി


Share this post:

Leave a Reply

Your email address will not be published. Required fields are marked *