തദ്ദേശ സ്വയം ഭരണ – എക്സൈസ് വകുപ്പുകളുടെ മന്ത്രി എം.ബി. രാജേഷിന്

Share this post:

നിയമസഭാ സ്പീക്കർ പദവിയിൽ മികച്ച പ്രകടനം കാഴ്ചവച്ച എം.ബി.രാജേഷ് തദ്ദേശസ്വയംഭരണ വകുപ്പുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോൾ കരാറുകാർ വലിയ പ്രതീക്ഷ വച്ചുപുലർത്തിയിരുന്നു. എന്നാൽ ചെറുകിട കരാറുകാരെ നിരാശപ്പെടുത്തുന്ന അനുഭവങ്ങളാണ് തുടരെ തുടരെ ഉണ്ടാകുന്നതു്..

1) തദ്ദേശ സ്വയം ഭരണ വകുപ്പിലെ മിക്ക എഞ്ചിനീയറാരും അധിക ജോലിഭാരം മൂലവും അസുഖകരമായ തൊഴിൽ സാഹചര്യംമൂലവും വിഷമി ക്കുന്നവരാണ്. നിരവധി പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. സാങ്കേതിക കാര്യങ്ങളിൽ പോലും ജനപ്രതിനിധികൾ ഇടപെടുന്നു. എഞ്ചിനീയറിംഗ് സർവ്വേ ഫലങ്ങളും മോർഡ്, /മോർത്ത് മാനദന്ധങ്ങളും അടിസ്ഥാനമാക്കി സുസ്ഥിര നിർമ്മിതികൾ സാർത്ഥകമാക്കാനുള്ള സ്വാതന്ത്ര്യം എഞ്ചിനീയറന്മാർക്ക് ലഭിക്കുന്നില്ല. അനുവദിക്കുന്ന ഫണ്ടിനനുസരിച്ചും ജനപ്രതിനിധികളുടെ ഇഷ്ടാനുഷ്ടങ്ങൾക്കനുസ രിച്ചും എസ്റ്റിമേറ്റുകൾ തട്ടിക്കൂട്ടണം.

2) ചെറിയ റോഡുകളിലെ ടാറിംഗ് ജോലികൾക്കു പോലും പഗ് മിൽ സംവിധാനമുള്ള പ്ലാന്റുകൾ വേണമെന്ന നിബന്ധന , ഒട്ടേറെ ടാറിംഗ് ജോലികൾ ഏറ്റെടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കി. പഗ് മിൽ പ്ലാന്റുറ്റുകളുടെ താങ്ങാനാവാത്ത വാടക തന്നെയായിരുന്നു , പ്രധാന തടസം.2018ലെ പട്ടിക നിരക്കുകളെക്കാൾ വളരെ കൂടിയ നിരക്ക് നൽകി പ്ലാന്റുകൾ പ്രവർത്തിപ്പിക്കാൻ കരാറുകാർക്ക് എങ്ങനെ കഴിയും. ?

3) ടാറിന്റെ വിലവ്യത്യാസം വകവച്ചു കൊടുക്കാനും വകുപ്പ് തയ്യാറായില്ല. എസ്റ്റിമേറ്റിലെ ടാറിന്റെ വിലയേക്കാൾ കൂടിയ വിലയ്ക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ടാർ വാങ്ങുമ്പോൾ, അധിക നഷ്ടം നികത്തേണ്ടതല്ലേ? ഓപ്പൺ മാർക്കറ്റിൽ നിന്നും ടാർ വാങ്ങാൻ അനുവദിച്ചാൽ, സ്വകാര്യ-പൊതുമേഖലകളുടെ മത്സരഫലമായി വിലയിൽ ചെറിയ കുറവെങ്കിലും ഉണ്ടാകുകയും ചെയ്യുമായിരുന്നു.

4) ക്വാറി – ക്രഷർ ഉല്പന്നങ്ങളുടെ വിലകൾ നിയന്ത്രിക്കാൻ കഴിയണമെങ്കിൽ, അടച്ചുപൂട്ടപ്പെട്ട ചെറുകിട ക്വാറികൾ തുറന്ന് പ്രവർത്തിപ്പിക്കണം. മൂവായിരത്തിൽ പരം ചെറുകിട ക്വാറികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ കഷ്ടിച്ച് ഇരുന്നൂറിൽ താഴെ മാത്രം. ഇതര സംസ്ഥാന ലോബികളെ സഹായിക്കാൻ വേണ്ടിയാണ് അന്യായ വ്യവസ്ഥകൾ അടിച്ചേല്പിച്ച്, സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ക്വാറികളും പൂട്ടിച്ചതെന്ന ആരോപണം ശക്തമാണ്.

5) ട്രഷറിനിയന്ത്രണം ഏർപ്പെടുത്തുംമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തദ്ദേശസ്വയംഭരണവകുപ്പിലെ കരാറുകാരെയാണ്. BDS ചെയ്യാൻ സാധിക്കാത്തവരാണ് നല്ല പങ്ക് കരാറുകാരും.

6) കരാറുകാരുടെ നേഴ്സറിയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. പക്ഷേ ധാരാളം കരാറുകാർ കടക്കെണിയിൽ പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും പിന്മാറുന്നു.

7) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കുടിശ്ശിക രഹിത സ്ഥിതി സൃഷ്ടിക്കേണ്ടതു് അനിവാര്യമാണ്. അതിന് ട്രെഡ്സ് (TReDS) നടപ്പാക്കുക തന്നെ വേണം.

ഷാജി ഇലവത്തിൽ


Share this post:

Leave a Reply

Your email address will not be published. Required fields are marked *