കരാറുകാരുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടുന്നതിനു വേണ്ടി ഫെ: 1-ന് നിർമ്മാണ ബന്ദ് നടത്തുന്നതിന് കേരളാ ഗവ കോൺട്രാക്ടേഴ്സ് കോ – ഓർഡിനേഷൻ കമ്മിറ്റി ആലോചിക്കുന്നു.
1 )കുടിശിക രഹിത സ്ഥിതി സൃഷ്ടിക്കുന്നതിന് ട്രെഡ്സ് ( TReDS) നടപ്പാക്കുക.
2) കടക്കെണിയിൽ ഉൾപ്പെട്ട കരാറുകാരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക. ജപ്തി നടപടികൾ നിറുത്തിവയ്ക്കുക.
3) 16000-ൽ പരം കോടി രൂപയുടെ കുടിശിക തീർക്കുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക.
4) ജൽ ജീവൻമിഷൻ, നബാർഡ്,. പി. എം.ജി.എസ്.വൈ , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പൊതുമരാമത്ത് – ജലവിഭവ വകുപ്പുകൾ ദേശിയപാതകൾ തുടങ്ങി വയിൽ സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിന് പുറമേ ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനുവേണ്ടി, സംസ്ഥാനത്തിന്റെ വായ്പാ പരിധിയ്ക്കുള്ളിൽ നിന്നാണെങ്കിലും മുൻഗണന നൽകി വായ്പയെടുകുക.
5) വികസന പദ്ധതികൾ ദേശിയ സമ്പത്തും അവയ്ക്കുവേണ്ടി മുടക്കുന്ന പണം ഒരു തരത്തില്ലെങ്കിൽ മറ്റൊരു തരത്തിൽ ഖജനാവിലേയ്ക്ക് തിര്യേ എത്തുന്നതും രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഒഴിവാക്കുന്നതുമാണ്. അതിനാൽ കേന്ദ്ര – സംസ്ഥാനസർക്കാരുകൾ നിർമ്മാണ മേഖലയിലെ മൂലധന നിക്ഷേപം ഗണ്യമായി വർദ്ധിപ്പിക്കുക.
6) ചെറുകിട – ഇടത്തരം കരാറുകാരുടെ കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കാനും ജീവിതഭദ്രത ഉറപ്പാക്കാനും വേണ്ടി പ്രവർത്തികളുടെ അടങ്കലുകൾ ക്രമീകരിക്കൂ ക.
7) സ്വയം സംരംഭകരായ ചെറുകിട – ഇടത്തരം കരാറുകാർക്കില്ലാത്ത ഒരു ആനുകൂല്യവും ലേബർസംഘങ്ങൾ, അക്രെഡിറ്റസ്ഏജൻസികൾ തുടങ്ങിയവയ്ക്ക് നൽകാതിരിക്കുക.
8) സർക്കാർ വകുപ്പുകൾ, അതോരിറ്റികൾ, കോർപ്പറേഷനുകൾ, ബോർഡുകൾ എന്നിവയെ ശാക്തീകരിക്കുക. നടപടിക്രമങ്ങൾ ലഘൂകരിക്കുക.
9) “ആദ്യം ചെയ്ത പണിക്ക് ആദ്യം പണം ” എന്ന 1999 ലെ ജി. അനിരുദ്ധൻ & വർഗീസ് കണ്ണമ്പള്ളി എന്നിവരുടെ ഹർജിയിൽ കേരള ഹൈക്കോടതി നൽകിയ വിധി ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തി ശിക്ഷിക്കുക.
9) അറ്റകുറ്റ പണികൾക്കും നവീകരണജോലികൾക്കും അർഹമായ ഫണ്ട് കണ്ടെത്തുക. പുതിയ പ്രവർത്തികൾ മാത്രമല്ല, നിലവിലുള്ള നിർമ്മിതികളും ദേശിയ സമ്പത്താണ്.
10) ഇലക്ടിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഐ.ടി വകുപ്പുകളെ മുഖ്യധാരയിൽ കൊണ്ടുവരുക. കരാറുകാരെ നേരിട്ട് ടെണ്ടറിൽ പങ്കെടുക്കാൻ അനുവദിക്കുക.
11 ) സംസ്ഥാനത്തെ എല്ലാ ക്വാറികളും തുറന്ന് പ്രവർത്തിപ്പിക്കുക. ക്വാറികളുടെ എണ്ണം മൂവായിരത്തിൽ നിന്ന് മുന്നൂറിൽ താഴെയായിരിക്കുന്നു. പരിസ്ഥിതി മൗലിക വാദം അയൽ സംസ്ഥാന ലോബിക്കുവേണ്ടിയാണെന്ന് തിരിച്ചറിയുക.
12) കരാറുകാർക്കു വേണ്ടി പ്രത്യേക തർക്ക പരിഹാര കമ്മീഷൻ ഏർപ്പെടുത്തുക.
13) ഉദ്യോഗസ്ഥ വീഴ്ചകൾ, രൂപകല്പനകളിലെയും അടങ്കലുകളിലെയും അപാകതകൾ , കുടിശ്ശിക , കരാറുകാരന്റേതല്ലാത്ത മറ്റ് പ്രശ്നങ്ങൾ തുടങ്ങിയവ മൂലം കരാറുകാരനുണ്ടാകുന്ന നഷ്ടങ്ങൾക്ക് തത്തുല്യമായ നഷ്ടപരിഹാരം നൽകുക.
14) അടങ്കലുകൾ വിപണി നിരക്കുകളിൽ തയ്യാറാക്കുക.
15) വിലവ്യതിയാന വ്യവസ്ഥ ചെറുകിട പ്രവർത്തികൾക്കും ബാധകമാക്കുക. ടാർ, സിമന്റ് ,സ്റ്റീൽ,പൈപ്പുകൾ, ഇല്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കുണ്ടായ അമിത വില വർദ്ധനയ്ക്ക് മുൻകാല പ്രാബല്യത്തോടു കൂടി നഷ്ടപരിഹാരം നൽകുക.
16) മരാമത്ത് മാന്വലും SBD യും പരിഷ്ക്കരിച്ച് കരാറുകാർക്ക് നീതി ഉറപ്പാക്കുക. അംഗീകൃത ഉല്പാദകർ നൽകുന്ന ഗ്യാരണ്ടിയെക്കാൾ കൂടുതൽ കരാറുക്ക് എങ്ങനെ നൽകാനാവും. ?
17 ) ലൈസൻസ്ഫീസും സെക്യൂരിറ്റിയും മുന്നിരട്ടിയാക്കിയതുപോലെ, പ്രവർത്തികൾ ഏറ്റെടുക്കാനുള്ള പരിധിയും മൂന്നിരട്ടിയാക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെ: 1-ന് നിർമ്മാണ ബന്ദ് നടത്താനും തുടർന്ന് ബഡ്ജറ്റ് അവതരണം വരെ വിവിധ കേന്ദങ്ങളിൽ പ്രകടനം നടത്താനും കേരളാ ഗവ. കോൺട്രാക്ടേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റി നിർബന്ധിത മായിരിക്കുകയാണെന്ന് സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ അറിയിച്ചു. അംഗ സംഘടനകളുടെ അഭിപ്രായ രൂപീകരണത്തിനു ശേഷം നിർമ്മാണ ബന്ദ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വികാസ് മുദ്രയ്ക്കു വേണ്ടി
ആർ.രാധാകൃഷ്ണൻ. തിരുവനന്തപുരം.