തിരുവനന്തപുരം: ബിൽഡേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന ചെയർമാൻ, ദക്ഷിണ റെയിൽവെ കോൺട്രാക്ടേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കേരളാ എൽ.എസ്.ജി.ഡി കോൺട്രാക്ഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ്. റയിൽവെ, സി.പി.ഡബ്ളിയു ഡി, എൽ.എസ്.ജി.ഡി, പൊതുമരാമത്ത് – ജലവിഭവ വകുപ്പുകൾ എന്നിവിടങ്ങളിൽ പ്രവർത്തികൾ ഏറ്റെടുക്കുന്നു. കൊല്ലം ഡി.സി. സി ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം കരുനാഗപ്പള്ളി, ഓച്ചിറ എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെ വൈസ് പ്രസിഡന്റുമായിരുന്നു. കെ.ജി.സി.എ കൊല്ലം ജില്ലാ രക്ഷാധികാരിയുമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അടുത്ത സുഹൃത്താണ്. കേന്ദ്രപൊതുമരാമത് മാന്വൽ , കേരള പൊതുമരാമത്ത് മാന്വൽ , എസ്.ബി.ഡികൾ തുടങ്ങിയവയിൽ നല്ല അവഗാഹമുണ്ട്. കരുനാഗപ്പള്ളി മണ്ണേൽ കുടുംബത്തിൽ ഇപ്പോൾ ഒരു ഡസനിലേറെ കരാറുകാരുമുണ്ട്. കരാറുകാരുടെ കഴിയുന്നത്ര എല്ലാ സംഘടനകളെയും ഏകോപന സമിതിയുടെ ഭാഗമാക്കുമെന്നും കരാറുകാരുടെ നഷ്ട പ്രതാപം വീണ്ടെടുക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനുവരി 27 – ന് ഏകോപന സമിതി തിരുവനന്തപുരത്ത് യോഗം ചേർന്ന് വിപുലമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും ശ്രീ നജീബ് മണ്ണേൽ അറിയിച്ചു..
കെ.അനിൽകുമാർ .