പലവിധ പ്രശ്നങ്ങൾ മൂലം സംസ്ഥാന നിർമ്മാണ മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലാണ്. . കേന്ദ്ര – സംസ്ഥാന – തദ്ദേശ സ്വയംഭരണ സർക്കാരുകളും അഥോരിറ്റികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ തുടങ്ങിയവയും നിർമ്മാണ സ്വയം സംരംഭകരായ ചെറുകിട – ഇടത്തരം കരാറുകാരോടുള്ള സമീപനം മാറ്റുകയും പദ്ധതികളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുകയും വേണം.
താഴെ പറയുന്ന ആവശ്യങ്ങൾ അടിയന്തിരമായി നടപ്പാക്കണം.
1) ബില്ലുകളുടെ മുൻഗണനാ തത്വം ഉറപ്പാക്കുക.
വേണ്ടത്ര തുക വകയിരുത്താതെ പ്രവർത്തികൾക്ക് ഭരണാനുമതി നൽകുകയും വകയിരുത്തപ്പെടുന്ന തുകകൾ തന്നെ വകമാറ്റുകയും ചെയ്യുന്നതുമൂലമാണ് കരാറുകാരുടെ ബില്ലുകൾ കുടിശ്ശികയാകുന്നത്. കരാറുകാരുടെ മേൽ കർക്കർശ വ്യവസ്ഥകളും ഭീകര പിഴകളും അടിച്ചേല്പിക്കുന്നു. ട്രഷറി നിയന്ത്രണം, ബില്ലുകളുടെ മുൻഗണനാ തത്വം അട്ടിമറിക്കൽ തുടങ്ങിയവയിലൂടെ പ്രശ്ങ്ങൾ രൂക്ഷമാക്കുന്നു. നാല്പത്തിനാലായിരം കോടി രൂപയുടെ ജൽ ജീവൻപദ്ധതിക്ക് ഭരണാനുമതി നൽകിയിട്ട്, പദ്ധതി കാലാവധി പൂർത്തിയായി ഒരു വർഷത്തെ എക്സ്റ്റൻഷൻ കൂടി വാങ്ങിയിട്ടും സംസ്ഥാന വിഹിതത്തിൽ ബാക്കി വേണ്ട 17500 കോടിയോളം രൂപ എങ്ങനെ കണ്ടെത്തണമെന്ന് സർക്കാരിന് നിശ്ചയമില്ല. മറ്റ് പദ്ധതികളുടെ സ്ഥിതിയും ഭിന്നമല്ല.
2) ട്രെഡ്സ് (TReDS) നടപ്പാക്കുക.
കുടിശ്ശിക രഹിത സ്ഥിതി പ്രവർത്തികളുടെ സുഗമമായ നടത്തിപ്പിന് അനിവാര്യമാണ്.
BDS താല്ക്കാലിക സഹായം എന്ന നിലയിലാണ് ആരംഭിച്ചത്. ബിൽ തുകയുടെ അൻപത് ശതമാനം പലിശ കരാറുകാരൻ വഹിക്കണമെന്നുള്ളതു് അനീതിയാണ്. കരാറുകാരുടെ അനിശ്ചിത കാല നിരാഹാര സമരത്തിന്റെ ഫലമായിട്ടാണ് സർക്കാർ അൻപത് ശതമാനം പലിശ നൽകാൻ തയ്യാറായത്. BDS എല്ലാ വിഭാഗം കരാറുകാർക്കും ലഭിക്കുന്നുമില്ല. ട്രെഡ്സ്(Trade Receivables Electronic Discounting system – TReDS) കരാറുകാരന് പലിശ ബാദ്ധ്യതയില്ലാത്തതും രൊക്കം പണം കിട്ടുന്നതുമായ സംവിധാനമാണ്.
3) മാച്ചിംഗ് ഷെയർ, സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്നും ഒഴിവാക്കുക.
ജൽജിവൻ, നബാർഡ്, പി.എം.ജി.എസ്.വൈ , ദേശിയ പാത തുടങ്ങിയ കേന്ദ്ര പദ്ധതികൾക്കെല്ലാം സംസ്ഥാന സർക്കാർ ഒരു വിഹിതം മാച്ചിംഗ് ഷെയറായി നൽകണം. ഇത് സംസ്ഥാന ബഡ്ജറ്റ് വിഹിതമായി യഥാസമയം ലഭ്യമാക്കുക പ്രായോഗികമല്ല. അതിനാൽ സംസ്ഥാനത്തിന്റെ മൊത്തം വായ്പാ പരിധിയിൽ ഉൾപ്പെടുത്താതെ മാച്ചിംഗ് ഷെയറുകൾക്കായി വായ്പയെടുക്കാൻ അനുവദിക്കണം. വികസന പ്രവർത്തികൾ സംസ്ഥാനത്തിന്റെ ആസ്തിയും പലപ്പോഴും വരുമാന മാർഗ്ഗവുമാണ്.
4)അറ്റകുറ്റ പണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും അർഹമായ പ്രാധാന്യം നൽകുക.
ഓരോ നിർമ്മിതിയും രാഷ്ട്രത്തിന്റെ സമ്പത്താണ്. അറ്റകുറ്റ പണികളും നവീകരണവുമാണ് നിർമ്മിതികളെ നിലനിറുത്തുന്നതും ശക്തിപ്പെടുത്തുന്നതും. എന്നാൽ ഇവ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. വാട്ടർ അതോരിറ്റിയിൽ അറ്റകുറ്റ പണികളുടെ 18 മാസത്തെ ബില്ലുകൾ കുടിശ്ശികയാണ്. ആവശ്യമായതിന്റെ മുപ്പത് ശതമാനം അറ്റകുറ്റപണികൾ പോലും അവിടെ ചെയ്യിക്കുന്നില്ല. റോഡിലെ റണ്ണിംഗ് കോൺട്രാക്ട് പണികൾ ഫണ്ടിന്റെ അഭാവം മൂലം ഭാഗീകമാണ്. വർഷങ്ങളായി അറ്റകുറ്റ പണികൾ നടക്കാത്ത കെട്ടിടങ്ങളുംപാലങ്ങളും കലിങ്കുകളും തദ്ദേശ സ്വയം ഭരണ റോഡുകളും അണക്കെട്ടുകളും ഉണ്ട്. റോഡപകടങ്ങളുടെ പ്രധാന കാരണം വേണ്ടത്രഅറ്റകുറ്റപണികളുടെയും ശാസ്ത്രീയ നവീകരണത്തിന്റെയും അഭാവമാണ്. അറ്റകുറ്റ പണികൾക്കും നവീകരണത്തിനും ബഡ്ജറ്റ് വിഹിതം ഗണ്യമായി വർദ്ധിപ്പിക്കണം.
5) ടെണ്ടറിൽ കരാറുകാർക്കും സംഘങ്ങൾക്കും തുല്യ പരിഗണന നൽകുക.
6) അറ്റകുറ്റപണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും അർഹമായ പ്രാധാന്യം നൽകുക.
ഓരോ നിർമ്മിതിയും രാഷ്ട്രത്തിന്റെ സമ്പത്താണ്. അറ്റകുറ്റപണികളും നവീകരണവുമാണ് നിർമ്മിതികളെ നിലനിറുത്തുന്നതും ശക്തിപ്പെടുത്തുന്നതും. എന്നാൽ ഇവ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. വാട്ടർ അതോരിറ്റിയിൽ അറ്റകുറ്റ പണികളുടെ 18 മാസത്തെ ബില്ലുകൾ കുടിശ്ശികയാണ്. ആവശ്യമായതിന്റെ മുപ്പത് ശതമാനം അറ്റകുറ്റപണികൾ പോലും അവിടെ ചെയ്യിക്കുന്നില്ല. ജലത്തിന്റെ ഗുണനിലവാരത്തെയും സുഗമമായ വിതരണത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. റോഡിലെ റണ്ണിംഗ് കോൺട്രാക്ട് പണികളും ഫണ്ടിന്റെ അഭാവം മൂലം ഭാഗീകമാണ്. വർഷങ്ങളായി അറ്റകുറ്റപണികൾ നടത്താത്ത കെട്ടിടങ്ങൾ, പാലങ്ങൾ, കലിങ്കുകൾ, തദ്ദേശസ്വയംഭരണ റോഡുകൾ, അണക്കെട്ടുകൾ തുടങ്ങിയവ നമ്മുടെ സംസ്ഥാനത്ത് നിരവധിയാണ്. റോഡപകടങ്ങളുടെ പ്രധാന കാരണം വേണ്ടത്ര അറ്റകുറ്റ പണികളുടെയും . ശാസ്ത്രീയ നവീകരണത്തിന്റെയും അഭാവമാണ്. അതിനാൽ അറ്റകുറ്റ പണികൾക്കും ബഡ്ജറ്റ് വിഹിതം ഗണ്യമായി വർദ്ധിപ്പിക്കണം.
7) അക്രെഡിറ്റഡ് ഏജൻസികളെ ഒഴിവാക്കുക.
സർക്കാരിന്റെ വിവിധ നിർമ്മാണ വകുപ്പുകളിലും മറ്റുമായി ആയിരക്കണക്കിന് എഞ്ചിനീയറന്മാരും സാങ്കേതിക ജീവനക്കാരും ഗവേക്ഷണ കേന്ദ്രങ്ങളും ആഫീസുകളും ഉണ്ട്. പല ആഫീസുകളിലും പണികൾ കുറവ്. ചില വകുപ്പുകളിൽ അമിതജോലിഭാരം. അനാവശ്യ തസ്തികകളും ആഫീസുകളും പുന:ക്രമീകരിച്ചും ആധുനിക നിർമ്മാണ സാങ്കേതികവിദ്യകളും രീതി ശാസ്ത്രവുംസായത്തമാക്കിയും സർക്കാർ വകുപ്പുകളെ ശക്തി പെടുത്താവുന്നതാണ്. എന്നാൽ സർക്കാർ വകുപ്പുകളെ പാർശ്വവൽക്കരിച്ച് , കാര്യമായ പ്രവർത്തനശേഷിയോ സംവിധാനങ്ങളോ ഇല്ലാത്ത ഏജൻസികളെ അക്രെഡിറ്റഡ് ഏജൻസികളായി നിയമിച്ചിരിരിക്കുന്നു. വകുപ്പുകളുടെ ചീഫ് എഞ്ചിനീയറന്മാർക്കു പോലുമില്ലാത്ത അധികാരങ്ങളും പ്രവർത്തന സ്വാതന്ത്ര്യവുമാണ് അക്രെഡിറ്റഡ് ഏജൻസികളുടെ തലവന്മാർക്കുള്ളത്. ഒരു വശത്ത് കടുത്ത നിയമങ്ങളും നടപടിക്രമങ്ങളും ! മറുവശത്ത് സർവ്വസ്വാതന്ത്ര്യം ! പൊതു മരാമത്ത് ടെണ്ടർ നിയമങ്ങൾ പല അക്രെഡിറ്റഡ് ഏജൻസികൾക്കും ബാധകമല്ല. അക്രെഡിറ്റഡ് ഏജൻസികളുടെ പ്രവർത്തനത്തിൽ വേണ്ടത്ര സുതാര്യതയും ഇല്ല.
8 ) ചീഫ് ടെക്നിക്കൽ എക്സാമിനർ എന്ന “സൂപ്പർ മന്ത്രി.”
നിർമ്മാണ വകുപ്പുകളുടെ മന്ത്രിമാർ ധനമന്ത്രിക്ക് അയയ്ക്കുന്ന ഫയലുകൾ, ധനമന്ത്രി ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് (CTE) അയയ്ക്കുന്നു. ചീഫ് എഞ്ചിനീയർമാരും വകുപ്പു സെക്രട്ടറിമാരും വിശദമായി അംഗീകരിച്ച ഫയലുകളാണ്. പക്ഷേ ധനവകുപ്പിന്റെ കീഴിലുള്ള സി.ടി.ഇ വ്യത്യസ്ഥ നിലപാട് സ്വീകരിച്ചാൽ ഫയൽ തീർന്നു.
9) ബിൽ തുക ലഭിച്ചതിനുശേഷം മാത്രം ജി.എസ്.ടി അടയ്ക്കാൻ ആവശ്യമായ നിയമ ഭോഗതി വരുത്തുക.
10 ) വില വ്യതിയാനവ്യവസ്ഥ എല്ലാ കരാറുകളിലും ഉൾപ്പെടുത്തുക. ടാർ പുറമേ നിന്നും വാങ്ങാൻ അനുവദിക്കുക. ടാർ, സിമന്റ്, സ്റ്റീൽ , പൈപ്പുകൾ തുടങ്ങിയവയുടെവില വ്യത്യാസം മുൻകാല പ്രാബല്യത്തോടുകൂടി നൽകുക.
11) നിർമ്മാണ വസ്തുകളുടെ വിലകൾ നിയന്ത്രിക്കുക. ഗുണമേന്മ ഉറപ്പാക്കാൻ സർക്കാർ ഇടപെടുക. ഉല്പാദകരുടെ പ്രശ്നങ്ങളും പരിഹരിക്കുക.
12) അസന്തുലിതവും അന്യായവുമായ കരാർ വ്യവസ്ഥകൾ പരിഷ്ക്കരിക്കുക.
N.B. ജനുവരി 6 ന് സർക്കാരിന് നൽകാനുള്ള നിവേദനത്തിലെ പ്രധാന ആവശ്യങ്ങളുടെ കരടാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ജനുവരി-ന് സംഘടനകളുടെ പ്രതിനിധികൾ തിരുവനന്തപുരത്ത് ചേർന്ന് നിവേദനം ചർച്ച ചെയ്ത് അംഗീകരിക്കും. ജനുവരി 6 – ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പരിപാടികൾക്കും അന്ന് അന്തിമ രൂപം നൽകും. നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.
വർഗീസ് കണ്ണമ്പള്ളി
Share this post: on Twitter on Facebook on LinkedIn