ഉല്പാദന ചെലവുമായി പൊരുത്തപ്പെടാത്ത വിലകൾ ഏകപക്ഷീയമായി അടിച്ചേല്പിക്കുകയാണെന്ന ആക്ഷേപം പരിശോധിക്കുമെന്നും സിമന്റ് ഉല്പാദകരുമായി നേരിട്ട് ചർച്ച നടത്തുമെന്നും കോൺഫെഡറേഷൻ ഓഫ് കൺസ്ട്രക്ഷൻ ഇൻഡസ്ടി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ വ്യവസായ- നിയമ മന്ത്രി പി.രാജീവ് ഉറപ്പു നൽകി. സിമന്റ് ഉൾപ്പെടെയുള്ള എല്ലാ നിർമ്മാണ വസ്തുക്കളുടെയും വില നിയന്ത്രിക്കുക, വില വ്യതിയാന വ്യവസ്ഥ എല്ല കരാറുകളിലും ഉൾപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.സി.ഐ നടത്തിയ സെകട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൽഘാടനം ചെയ്തു.
നിർമ്മാണ മേഖലയെ സംരക്ഷിക്കേണ്ട സർക്കാർ ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സി.സി.ഐ കൺവീനർ സിറാജുദ്ദിൻ ഇല്ലത്തൊടി അദ്ധ്യക്ഷനായിരുന്നു. ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നജീബ് മണ്ണേൽ കാലിക്കട്ട് ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ് സുബൈർ കൊളക്കാടൻ, സിമന്റ് ബ്രിക്സ് ആൻഡ് ഇന്റർലോക്ക് മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജിമ്മി മാത്യൂ , വൈസ് പ്രസിഡന്റ് ഫദൽഹക്ക്, റെൻസ് ഫെഡ് സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ, സി. ഡബ്ല്യൂ.എം.എ പ്രസിഡന്റ് പി.അബ്ദുൾ റഫീദ്, സിമന്റ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടോണി വിതയത്തിൽ എന്നാവർ പ്രസംഗിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ചും നടത്തി.
ഷാജി ഇലവത്തിൽ
വികാസ് മുദ്ര.