രക്തസാക്ഷി മണ്ഡപത്തിൽ 24 മണിക്കൂർ നിരാഹാരവും ആയിരങ്ങളുടെ സെക്രട്ടറിയേറ്റ് മാർച്ചും.

രക്തസാക്ഷി മണ്ഡപത്തിൽ 20 പേരുടെ 24 മണിക്കൂർ നിരാഹാരവും ആയിരങ്ങളുടെ സെക്രട്ടറിയേറ്റ് മാർച്ചും. ഐക്യദാർഡ്യവുമായി നിർമ്മാണമേഖല.

തിരുവനന്തപുരം: നിലനില്പിനു വേണ്ടി കേരള കരാറുകാർ ഒന്നിക്കുകയാണ്. സർക്കാർ കരാറുകാരുടെ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 26-ന് രാവിലെ 10 മണി മുതൽ 27 ന് രാവിലെ 10 വരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ വിവിധ സംഘടനകളുടെ ഭാരവാഹികളായ 20 പേരാണ് 24 മണിക്കൂർ ഉപവസിക്കുന്നത്. സത്യഗ്രഹ പന്തൽ നിറയെ രാവും പകലും കരാറുകാർ കൂട്ടിനുണ്ടാകും.
സംരംഭക സംഘടനകളുടെ നേതാക്കൾ ,രാഷട്രീയ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ഐക്യദാർഡ്യ സന്ദേശങ്ങൾ നൽകും. 27-ന് രാവിലെ കൃത്യം 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സത്യഗ്രഹികളുമായി സെക്രട്ടറിയേറ്റിലേക്ക് കരാറുകാരുടെ മഹാ മാർച്ചും നടക്കും.

രാഷട്രീയ ചേരിതിരിവില്ലാതെ എല്ലാ വിഭാഗം കരാറുകാരും തങ്ങളുടെ നിലനില്പിനു വേണ്ടിയുള്ള ഈ സമരങ്ങളിൽ പങ്കെടുക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രാപകൽ നിരാഹാര സമരവും തുടർന്നുള്ള സെക്രട്ടറിയേറ്റ് മാർച്ചും കേരള ചരിത്രത്തിൽ തന്നെ പുതുമയാണ്. വിലക്കയറ്റത്തിന് ശാശ്വത പരിഹാരമായി വിലവ്യ തിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉൾപ്പെടുത്തുക. ബിറ്റുമിൻ, ജലവിതരണ പൈപ്പുകൾ, സിമൻ്റ് ,സ്റ്റീൽ, ഇലക്ട്രിക്കൽ പ്ളംബിംഗ് മെറ്റീരിയൽസ് എന്നിവയ്ക്കു് മുൻകാല പ്രാബല്യത്തോടു കൂടി പ്രൈസ് ഡിഫറൻസ് നൽകുക, 2021 ലെ DSRനടപ്പാക്കുക. ചെറുകിട -നാമമാത്ര കരാറുകാർ മാത്രം പങ്കെടുക്കുന്നതും അടങ്കൽ തുകയിൽ കൂടുതൽ അനുവദിക്കാത്തതുമായ അഞ്ചുലക്ഷം വരെയുള്ള പ്രവർത്തികളെ ഇ-ടെണ്ടറിൽ നിന്നും ഒഴിവാക്കുക. ഇ-ടെണ്ടറുകളിൽ വിപണി നിരക്കുകൾ അനുവദിക്കുക, ഇലക്ട്രിക്കൽ കരാറുകാർക്ക് നേരിട്ട് ടെണ്ടറുകളിൽ പങ്കെടുക്കാൻ അവസരം നൽകുക. ജി. എസ് .ടി നഷ്ടപരിഹാരം അതതു് ബില്ലുകളോടൊപ്പം നൽകുക. 2017-ൽ നൽകേണ്ടിയിരുന്ന നഷ്ട പരിഹാരം ഉടനെ നൽകുക, പൊതുമരാമത്ത് മാന്വലിലെയും കരാർ വ്യവസ്ഥകളിലെയും അപാകതകൾ പരിഹരിക്കുക, ഏകോപന സമിതി നൽകിയിട്ടുള്ള നിവേദനത്തിലെ മറ്റ് ആവശ്യങ്ങളും ചർച്ച ചെയ്ത് അംഗീകരിക്കുക തുടങ്ങിയവയാണ് സമരത്തിന് ആധാരമായിട്ടുള്ളത്.

വർഗീസ് കണ്ണമ്പള്ളി
ഏകോപന സമിതി കൺവീനർ .

Leave a Reply

Your email address will not be published. Required fields are marked *