ബിറ്റുമിൻ വിലവ്യത്യാസം: ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.

കൊച്ചി:
ബിറ്റുമിന് പ്രൈസ് ഡിഫറൻസ് നൽക്കാനുള്ള ഉത്തരവുകൾ നടപ്പാക്കുന്നത് സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ യുക്തിപൂവ്വമായ തീരുമാനം എടുക്കണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം കൊല്ലം ,ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയറന്മാർക്ക് ഹൈക്കോടതി ജഡ്ജി ബഹു വി.ജി.അരുൺ നിർദ്ദേശം നൽകി. പാലാ ത്ര കൺസ്ട്രക്ഷൻസിനു വേണ്ടി മാനേജിംഗ് ഡയറക്ടർ ഷാജി മാത്യൂ അഡ്വക്കേറ്റുമാരായ പി.ദീപക്ക് , നസ്റിൻ ബാനു എന്നിവർ മുഖേന നൽകിയ റിട്ട് പെറ്റീഷനിലാണ് ഉത്തരവ്. 17-6-2022-ൽ ബഹു.കോടതിയുടെ പരിഗണനയ്ക്ക് വന്ന ഹർജിയിൽ അന്നു തന്നെ വാദം കേട്ട് വിധി പ്രസ്താവിക്കുകയായിരുന്നു. വിലവ്യതിയാന വ്യവസ്ഥ മുൻകാല പ്രാബല്യത്തോടു കൂടി എല്ലാ കരാറുകളിലും ഉൾപ്പെടുത്തുക, 2021 ലെDSRനടപ്പാക്കുക, ഇലക്ട്രിക്കൽ കരാറുകാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂലൈ 5-ന് ഗവ. കോൺട്രാക്ടേഴ്സ് സംയുക്ത സമിതി നിയമസഭാ മാർച്ച് നടത്തുന്നതിന് തീരുമാനിച്ചിരുന്നു.എന്നാൽ ചർച്ചകൾ തുടരുന്നതിനാൽ നിയമസഭാമാർച്ച് അല്പം കൂടി നീട്ടിവയ്ക്കണമെന്ന ധാരണയാണ് ഭാരവാഹികൾ എടുത്തിരിക്കുന്നത്. നിരവധികരാറുകാർ നിയമ നടപടികളിലേയ്ക്കും കടന്നിട്ടുണ്ട്. അടുത്ത ആഴ്ച നടക്കുന്ന ചർച്ചകളിലാണു് എല്ലാവരും പ്രതീക്ഷ പുലർത്തുന്നത്. അനുകൂല തീരുമാനങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ നിയമസഭാ മാർച്ചിൻ്റെ പുതിയ തീയതി അടുത്ത ആഴ്ച പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *