പൊതുപണം ഉപയോഗിച്ച് നടത്തപ്പെടുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ വിജയം അവ ഏറ്റെടുക്കുന്ന കരാറുകാരെ കൂടി ആശ്രയിച്ചാണിരിക്കുന്നതെന്നും അവർ സർക്കാരിൻ്റെ വികസന
പങ്കാളികളാണെന്നും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ഡോ.കെ.ജെ.ജോസഫ്.
കേരളാ ഗവ. കോൺട്രാക്ടേച്ച കരാറുകാരുടെ നേതൃത്വ ക്യാമ്പ് ഉൽഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം.
കരാറുകാരെ തികഞ്ഞ പ്രൊഫഷണലുകളാക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിർമ്മാണമേഖലയുടെ വളർച്ച ആഗ്രഹിക്കുന്ന എല്ലാവർക്കും കടമയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 43 കരാറുകാർക്ക് ഏകദിന പരിശീലനം നൽകുന്നതിനാണ് ക്യാമ്പ് സംഘടിക്കപ്പെട്ടത്.
കേരള സർക്കാർ സംരംഭകവർഷമായി പ്രഖ്യാപിച്ച 2022-23-ൽ കരാറുകാരെ മികച്ച സംരംഭകരാക്കാനുള്ള നിരവധി സംവാദങ്ങളും പരിശീലന പരിപാടികളും കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും
മാനേജീരിയൽ ട്രെയിനിംഗ്, ഡിജിറ്റലൈസേഷൻ, അക്കൗണ്ടിംഗ്, ലേബർ മാനേജ്മെൻ്റ്, പ്രവർത്തന മൂലധനം സമാഹരിക്കൽ, കൂട്ടു സംരംഭങ്ങൾ രൂപീകരിക്കൽ, നിയമാവബോധം, നികുതി പ്രശ്നങ്ങൾ തുടങ്ങിയവയിൽ തുടർ പരിശീലനങ്ങൾ നടത്താനാണ് പദ്ധതിയെന്നും ക്യാമ്പ് സംഘാടക സമിതി കൺവീനർ കെ.അനിൽകുമാർ അറിയിച്ചു.
കരാറുകാർ എത്ര ശതമാനം കൈക്കൂലി കൊടുക്കണം എങ്ങനെ കൊടുക്കണം എന്നും കൂടി പഠിപ്പിക്കണം
പൂജ്യം ശതമാനം.