പെട്രോൾ, ഡീസൽ, സ്റ്റീൽ സിമൻ്റ് വിലകൾ കുറയ്ക്കാനുള്ള നടപടികൾ ഫലം കാണണമെങ്കിൽ പ്രഖ്യാപിക്കപ്പെട്ട നികുതി ഇളവുകൾ പൂണ്ണമായും ഉപഭോക്താക്കൾക്ക് കൈമാറപ്പെടുന്നുവെന്ന് ഉറപ്പു വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശന ഇടപെടൽ നടത്തണം.
എക്സൈസ് തീരുവയും വാറ്റും ഉൾപ്പെടെ 31 ശതമാനമായിരുന്നു സിമൻ്റിൻ്റെ മേലുള്ള നികുതി.
ജി.എസ് .ടി നടപ്പാക്കിയപ്പോൾ നികുതി 28 ശതമാനമായി കുറച്ചു. എന്നിട്ടും വില കുറഞ്ഞില്ല. നികുതി ഇളവിന് തുല്യമായോ അതിലധികമായോ വിലയിൽ വർദ്ധന വരുത്തി സിമൻ്റ് കമ്പനികൾ വിപണി വില ഈടാക്കി.
തീരുവ ഇളവിൻ്റെ പേരിൽ തല്ക്കാലം നേരിയ വിലക്കുറവുണ്ടായാലും സിമൻ്റ് സ്റ്റീൽ വിലകൾ സീസണാകുന്നതോടുകൂടി വർദ്ധിപ്പിക്കാനുള്ള സാദ്ധ്യതയാണുള്ളത്.
പെട്രോളും ഡീസലും നേരിട്ട് വാങ്ങുന്നവർക്ക് മാത്രമേ വിലക്കുറവ് അനുഭവപ്പെടൂ.
ഓട്ടോ-ടാക്സി – ബസ് – ചരക്ക് വണ്ടികൾ എന്നിവയുടെ നിരക്കുകൾ കുറയില്ല.
പെട്രോൾ, ഡീസൽ വില കുറഞ്ഞതിൻ്റെ പേരിൽ ഒരു സാധനത്തിൻ്റെയും വില കുറയാനിടയില്ല.കൂലി നിരക്കുകളും കുറയില്ല.
ആകയാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിപണിയിൽ ഇടപെട്ട് വിലകൾ കുറപ്പിക്കാൻ കർശന നടപടി സ്വീകരിക്കണം.
ഉപ്പാദന ചെലവും ന്യായമായ ലാഭവും ഉപ്പാദകർക്ക് ലഭിക്കത്തക്കവിധം വിപണി വിലകൾ നിയന്ത്രിക്കാൻ തയ്യാറാകണം. ആവശ്യമെങ്കിൽ പുതിയ നിയമനിർമ്മാണം നടത്തണം.
സാധനങ്ങളുടെ ഓരോ മാസത്തെയും ശരാശരി വിലകളുടെ അടിസ്ഥാനത്തിൽ കരാർ തുകയ്ക്ക് മാറ്റം വരുത്തുന്ന വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉൾപ്പെടുത്താതെ സർക്കാർ പണികൾ മുന്നോട്ടു കൊണ്ടുപോകാനാകില്ല.
വർഗീസ് കണ്ണമ്പള്ളി
‘സംസ്ഥാന പ്രസിഡൻ്റ്
കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.