ആര്.രാധാകൃഷ്ണന് ,ജനറല്‍ സെക്രട്ടറി, കേരളാ ഗവ. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്.
തിരുവനന്തപുരം, മെയ് 4. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്സിന് പങ്കെടുക്കാന്‍ കഴിയുംവിധം കോമ്പസിറ്റ് ടെണ്ടര്‍ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുക, വിലവ്യതിയാന വ്യവസ്ഥ ചെറുകിട-ഇടത്തരം കരാറുകളിലും ഏര്‍പ്പെടുത്തുക, ജി.എസ്.ടി നഷ്ടപരിഹാരം പലിശ സഹിതം അനുവദിക്കുക ,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ഗവ. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മേയ് 7ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നതാണ്.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും രാവിലെ 11ന് ആരംഭിക്കുന്ന മാര്‍ച്ച് മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യും. കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് ഏകോപന സമിതി മേയ് 7 ന് നടത്തുന്ന പണിമുടക്കിലും ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്സ് പങ്കെടുക്കുന്നതാണ്. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ശേഷം നടക്കുന്ന സമ്മേളനത്തില്‍ ഏകോപന സമിതിയിലെ സംഘടനകളുടെ നേതാക്കളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രസംഗിക്കും.
മേയ് 7-ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ തിരുവനന്തപുരം ജില്ലയിലെ കെ.ജി.സി.എ യുടെ എല്ലാ അംഗങ്ങളും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ആര്.വിശ്വനാഥന് , സെക്രട്ടറി വി.പി.ആര്.റോയി എന്നിവര്‍ അറിയിച്ചു.