Pinarayi Gets CPM support on SilverLine

ഇലക്ട്രിക്കല്‍ കരാറുകാരെ ഒഴിവാക്കരുത്

ടീം പിണറായി സമക്ഷം കേരള കരാറുകാര്‍ – 7

വര്‍ഗീസ് കണ്ണമ്പള്ളി (സര്‍ക്കാര്‍ കരാറുകാരുടെ ഏകോപന സമിതി കണ്‍വീനര്‍)

തിരുവനന്തപുരം, മാര്‍ച്ച് 31. കോമ്പസിറ്റ് ടെണ്ടര്‍ നടപ്പാക്കുന്നതോടുകൂടി കേരളത്തിലെ ഇലക്ട്രിക്കല്‍ കരാറുകാര്‍ ടെണ്ടര്‍ സംവിധാനത്തിന് പുറത്താകുന്ന സ്ഥിതിയാണു് ഉണ്ടായിരിക്കുന്നതു്.

കോമ്പസിറ്റ് ടെണ്ടര്‍ രീതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ പസിഡന്റ് വി.എസ്.ശിവകുമാറിന്റെയും ജനറല്‍ സെക്രട്ടറി ആര്‍.രാധാകൃഷണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എം.എല്‍.എ യാണു് ഉല്‍ഘാടനം ചെയ്തത്.

കരാറുകാരുടെ എല്ലാ സംഘടനകളുടെയും ഭാരവാഹികള്‍ കോമ്പസിറ്റ് ടെണ്ടര്‍ ഒഴിവാക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സിവിള്‍ വര്‍ക്ക് അവസാനിച്ചതിനു ശേഷം ഇലക്ട്രിക്കല്‍ വര്‍ക്ക് തുടങ്ങുന്ന രീതി കാലതാമസത്തിനു കാരണമാകുമെന്നതില്‍ ആര്‍ക്കും സംശയമില്ല.എന്നാല്‍ ഇലക്ട്രിക്കല്‍ ടെണ്ടര്‍ വൈകുന്നതിന്റെയും തന്മൂലം ഉണ്ടാകുന്ന കഷ്ടനഷ്ങ്ങളുടെയും പാപഭാരം ഇലക്ട്രിക്കല്‍ കരാറുകാരില്‍ ചുമത്തുന്നതു് അനീതിയാണെന്നാണ് സിവിള്‍ – ഇലക്ട്രിക്കല്‍ ഭേദമന്യേ കരാറുകാരുടെ എല്ലാ സംഘടനകളുടെയും നിലപാട്.

ഇലക്ട്രിക്കല്‍ കരാറുകാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി രമ്യമായ ഒരു പരിഹാരം ഉണ്ടാക്കണം. കോമ്പസിറ്റ് ടെണ്ടറിനു പകരം കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ച സൈമള്‍ട്ടേനിയസ് ടെണ്ടര്‍ രീതിയും പരിഗണിക്കണം. ഇലക്ട്രിക്കല്‍ കരാറുകാരുടെ വ്യക്തിത്വവും തൊഴിലും സംരക്ഷിക്കപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *