വി.ഹരിദാസ്, (കെ.ജി.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി)
തിരുവനന്തപുരം, മാര്‍ച്ച് 31. 2022 സംരംഭക വര്‍ഷമായി കേരള സര്‍ക്കാര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തു് ഏറ്റവും കൂടുതല്‍ വെല്ലുവിളികളും കൊഴിഞ്ഞുപോക്കും നേരിടുന്നതു് ഗവണ്മെന്റ് കരാറുകാരാണ്. ഈ സംരംഭക വര്‍ഷത്തില്‍ ഒരു തിരിച്ചുവരവ് നടത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് കരാറുകാര്‍ ഐക്യവേദി സൃഷ്ടിച്ച് അവകാശ പ്രഖ്യാപനം നടത്തുന്നതു്. അവകാശങ്ങള്‍ നേടിയെടുക്കുന്നതു വരെ വിശ്രമമില്ലാതെ പോരാടുവാന്‍ ഓരോ കരാറുകാരനും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇന്ന് (ഏപ്രില്‍ 5) രാവിലെ 10 മണിക്ക് തിരുവനന്തപുരം പി.എം.ജി ജംഗ്ഷന് സമീപമുള്ള ഹോട്ടല്‍ പ്രശാന്തില്‍ സമ്മേളനം ആരംഭിക്കും.ഉച്ചഭക്ഷണത്തോടു കൂടി പരിപാടികള്‍ അവസാനിക്കും.
ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സ്റ്റേറ്റ് ചെയര്മാന് നജീബ് മണ്ണേല്‍ സ്വാഗതം ആശംസിക്കുന്നു. കേരളാ ഗവ കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ.സി.മമ്മദ് കോയ അദ്ധ്യക്ഷനായിരിക്കും.
കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് ഏകോപന സമിതി ചെയര്മാന് അഡ്വ.മോന്‍സ് ജോസഫ് എം.എല്‍ ഉല്‍ഘാടനവും കണ്‍വീനര്‍ വര്‍ഗീസ് കണ്ണമ്പള്ളി അവകാശരേഖയുടെ അവതരണവും നടത്തും .
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സണ്ണി ചെന്നിക്കര, കെ.ജെ.വര്‍ഗീസ്, പോള്‍ ടി. മാത്യൂ, ആര്.രാധാകൃഷ്ണന് ,പി .വി.കൃഷ്ണന്, കെ.എം.അക്ബര്‍, വി.ഹരിദാസ് എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് പൊതു ചര്‍ച്ച. ആവശ്യങ്ങള്‍ എഴുതി നല്‍കണം. ഏകോപന സമിതി ജോ. കണ്‍വീനര്‍ രാജേഷ് മാത്യൂ നന്ദി പ്രകാശിപ്പിക്കും.