ടീം പിണറായി സമക്ഷം കേരള കരാറുകാര്‍-2
വര്‍ഗീസ് കണ്ണമ്പള്ളി (കണ്‍വീനര്‍, ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി)
തിരുവനന്തപുരം, മാര്‍ച്ച് 24. കരാര്‍ ഉറപ്പിച്ചതിനു ശേഷം നിര്‍മ്മാണ വസ്തുക്കളുടെ വിലകളി ലുണ്ടാകുന്ന അസാധാരണ വ്യതിയാനത്തിനനുസരിച്ച് (+ അല്ലെങ്കില്‍ – 5 %) കരാര്‍ തുകയില്‍ മാറ്റം വരുത്തുന്നതിനുള്ള വ്യവസ്ഥ ഇപ്പോള്‍ തന്നെ വന്‍കിട കരാറുകളുടെ ഭാഗമാണ്.
വിപണി വിലകളില്‍ ഇപ്പോള്‍ അനുദിനം മാറ്റം വന്നുകൊണ്ടിരിക്കുന്നു. സിമന്റ് ,സ്റ്റീല്‍, ബിറ്റുമിന്‍ ,
പൈപ്പുകള്‍ ,ഇലക്ട്രിക്കല്‍ -സാനിറ്റി ഇനങ്ങള്‍, ക്വാറി -ക്രഷര്‍ ഉല്പന്നങ്ങര്‍ തുടങ്ങിയവയുടെ വിലകള്‍ മുന്‍കൂട്ടി പ്രവചിക്കാനാവാത്ത വിധം മാറിക്കൊണ്ടിരിക്കുന്നു. പെട്രോള്‍ – ഡീസല്‍ വിലകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്കു പോലും കഴിയുന്നില്ല.ജി.എസ്.ടി നിരക്കുകള്‍ ബാധകമല്ലാത്തതു കൊണ്ട് അവയുടെ വിലകളുടെ വലിയ പങ്കായ നികുതി കരാറുകാര്‍ക്ക് ഇന്‍പുട്ട് ടാക്‌സിലൂടെ തിരികെ ലഭിക്കുന്നുമില്ല.
തൊഴിലാളികളുടെ കൂലികള്‍ പട്ടിക നിരക്കുകളുടെ പരിധിയെക്കാള്‍ വളരെ വളരെ കൂടുതലാണ്.
ജില്ലാ ലേബര്‍ ആഫീസര്‍മാരുടെ സാന്നിദ്ധ്യത്തില്‍ അംഗീകരിക്കപ്പെടുന്ന കൂലി നിരക്കുകള്‍
LMR-ല്‍ പോലും പ്രതിഫലിക്കുന്നില്ല. ചുരുക്കത്തില്‍ ടെണ്ടറിനു ശേഷം നിര്‍മ്മാണ വസ്തുക്കളുടെയോ സേവനങ്ങളുടെയോ, കടത്തുകൂലിയിലെയോ വര്‍ദ്ധനവ് കരാറുകാരനോ സര്‍ക്കാരിനോ മുന്‍കൂട്ടി കാണാവുന്നതല്ല.
അപ്രതീക്ഷിതവും അസാധാരണവുമായ വിലവ്യതിയാനം ആര്‍ക്കെങ്കിലും നഷ്ടമുണ്ടാകുന്നതു് അന്യായമാണ്. അതിനാല്‍ വില കുറയുമ്പോള്‍ അവാര്‍ഡര്‍മാര്‍ക്കും കൂടുമ്പോള്‍ കരാറുകാര്‍ക്കും പൂര്‍ണ്ണ ആശ്വാസം ലഭിക്കുന്ന വിധത്തില്‍ കരാര്‍ വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണം. അതിനാല്‍ ഓരോ മാസത്തെയും വിപണി നിരക്കുകള്‍ കൃത്യമായ കണക്കാക്കാനുള്ള സ്ഥിരമായ സംവിധാനം ഉണ്ടാകണം. LM R കണക്കാക്കുന്ന അശാസ്ത്രിയ രീതി ഉപേക്ഷിക്കണം. അടങ്കല്‍ തുകയുടെ വലുപ്പമോ പൂര്‍ത്തിയാക്കല്‍ സമയത്തിന്റെ കാലദൈര്‍ഘ്യമോ പരിഗണിക്കാതെ എല്ലാ പ്രവര്‍ത്തികള്‍ക്കും വില വ്യതിയാന വ്യവസ്ഥ ബാധകമാക്കണം.
തീർച്ചയായും ഈ കാര്യങ്ങൾ ന്യായവും അംഗീകരിക്കപ്പെടേണ്ടതുമാണ്.
തികച്ചും ന്യായമായ ആവശ്യമാണ് ഇത് തെലുങ്കാനയിൽ വളരെ കൃത്യമായി എല്ലാ മാസവും മാർക്കറ്റ് വിലയനുസരിച്ച് നൽകുന്നു അതു പോലെ റെയിൽവേയിലും നൽകുന്നുണ്ട്
ക കരാറുകാരുടെ പ്രശ്നങ്ങൾക്കു വേണ്ടി – പ്രത്യേകിച്ച് ചെറുകിട കരാറുകാരടെ പ്രശ്നങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളിക്ക് എല്ലാ ആശംസകളും നേരുന്നു