തിരുവനന്തപുരം, മാര്‍ച്ച് 18. കേരളത്തിലെ കരാറുകാരുടെ വിവിധ സംഘടനകള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ഏകോപനസമിതി രൂപീകരിച്ചു. സംസ്ഥാനത്തെ നിര്‍മ്മാണ, അനുബന്ധ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ഏകോപനസമിതി ആവശ്യപ്പെട്ടു.
ശ്രീ വി.കെ.സി.മുഹമ്മദ് കോയ എക്സ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് എകോപന സമിതി (ഗവ. കോണ്‍ട്രാക്ടേഴ്സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി) രൂപീകരിച്ചത്. പന്ത്രണ്ട് അംഗ സംസ്ഥാന സമിതിയില്‍ വി.കെ.സി.മുഹമ്മദ് കോയ, പി.വി.കൃഷ്ണന് ,നജീബ് മണ്ണേല്‍ ,പോള്‍ ടി. മാത്യൂ,, സണ്ണി ചെന്നിക്കര ,കെ.എം.അക്ബര്‍, കെ.അനില്‍കുമാര്‍, ആര്.രാധാകൃഷണന്, മോന്‍സ് ജോസഫ് എം.എല്‍.എ (ചെയര്മാന്), കെ.ജെ.വര്‍ഗീസ് (വര്‍ക്കിംഗ് ചെയര്മാന് ), വര്‍ഗീസ് കണ്ണമ്പള്ളി (കണ്‍വീനര്‍) രാജേഷ് മാത്യൂ (ജോ. കണ്‍വീനര്‍) എന്നിവരാണുള്ളത്.
ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ,ആള് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ,
കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്, കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്, എന്നീ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
യോഗാനന്തരം പൊതുമരാമത്ത് സെക്രട്ടറി സാമ്പശിവറാവു ഐ.എ.എസ്., പൊതുമരാമത്ത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശബരീഷ് എന്നിവരുമായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ച നടത്തി. ചര്‍ച്ചകളില്‍ താഴെ പറയുന്ന വിഷയങ്ങള്‍ ഉന്നയിക്കപ്പെട്ടു.
1. 20-21 ലെ ഡി.എസ്.ആര് ഏപ്രില്‍ 1 മുതല്‍ നടപ്പാക്കുക.
2. അടങ്കല്‍ തുകയുടെ വലിപ്പമോ, പൂര്‍ത്തിയാക്കല്‍ കാലാവധിയോ പരിഗണിക്കാതെ എല്ലാ പ്രവര്‍ത്തികള്‍ക്കും വില വ്യതിയാന വ്യവസ്ഥ ഏര്‍പ്പെടുത്തുക.
3. പ്രീ – ക്വാളിഫിക്കേഷന്‍ വ്യവസ്ഥകള്‍ ഏകീകരിക്കുക. സുതാര്യമാക്കുക.
4 .നിര്‍മ്മാണമേഖലയ്ക്കായി കോവിഡാനന്തര പാക്കേജ് നടപ്പാക്കുക.
5 സൈറ്റ് കൈമാറുന്ന തീയതി കരാര്‍ ആരംഭിക്കുന്ന തീയതിയായി പരിഗണിക്കുക. സൈറ്റ് കൈമാറുന്നതില്‍ വരുന്ന കാലതാമസം മൂലം കരാറുകാരനുണ്ടാകുന്ന നഷ്ടം പരിഹരിക്കുക.
6. വാറ്റില്‍ നിന്നും ജി.എസ്.ടി.യിലേയ്ക്ക് മാറിയപ്പോള്‍ പ്രവര്ത്തികള്ക്കുണ്ടായ നഷ്ടം നികത്തുക. അതോറിറ്റികള്‍ , കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയില്‍ ജി. എസ്. ടി 18 ശതമാനമാക്കിയതു മൂലം മുണ്ടായിരിക്കുന്ന അധിക ബാദ്ധ്യത ബില്‍ തുകകളോടൊപ്പം കരാറുകാര്‍ക്ക് നല്‍കുക.
7. വൈകല്യ ബാധ്യതാ കാലയളവ് (DLP) കേന്ദ്ര പൊതുമരാമത്ത് വകുപ്പിലേതിന് തുല്യമാക്കുക. 5 വര്‍ഷ’ കാലാവധി അപ്രായോഗികമാണ്.
8. ഡി.പി.ആര് അപാകത രഹിതമായി തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുക.
9. ബിറ്റുമിന്‍ സംബന്ധിച്ച ധനവകുപ്പിന്റെ 30-4-2021 ലെ ഉത്തരവ് നട’പ്പാക്കുക.
10. ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ക്ക് ടെണ്ടറില്‍ നല്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ നിറുത്തലാക്കുക.
11. MSME കള്ക്കു് നല്കുന്ന ആനുകൂല്യങ്ങള്‍ ഗവണ്മെന്റ് കരാറുകാര്‍ക്കും നല്‍കുക.
12. കുടിശ്ശിക രഹിതസ്ഥിതി സംജാതമാക്കുക. ഇപ്പോഴുള്ള കുടിശ്ശിക യുദ്ധകാലാടിസ്ഥാനത്തില്‍ ഉടനെ തീര്‍ക്കുക.
13. കരാര്‍ വ്യവസ്ഥകള്‍ ഏകീകരിക്കുകയും സന്തുലിതമാക്കുകയും ചെയ്യുക.
14. സ്റ്റാമ്പ് ഡ്യൂട്ടി എടുത്തുകളയുക. അല്ലെങ്കില്‍ പഴയതുപോലെ നാമമാത്രമാക്കുക.
15. ഇലക്ട്രിക്കല്‍ കരാറുകാരെ നിലനിറുത്താനുള്ള നടപടി സ്വീകരിക്കുക.
16. ചെറുകിട-ഇടത്തരം കരാറുകാരുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുക.
ഉദ്യോഗസ്ഥതല ചര്‍ച്ചകളും മന്ത്രിതല ചര്‍ച്ചകളും അനുകൂലമാകുന്നില്ലെങ്കില്‍ ഏപ്രില്‍ മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നതിനും അതിനു മുന്നോടിയായി തിരുവനന്തപുരത്ത് സമര പ്രഖ്യാപന സമ്മേളനം സംഘടിപ്പിക്കുന്നതിനും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
വിവിധ സംഘടനകൾ ചേർന്നു കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചത് വളരെ നല്ലത് തന്നെ. കരാറുകാരുടെ പ്രശ്നങ്ങൾ ഈ കൂട്ടായ്മയിലൂടെ പരിഹാരം കാണുവാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
എത്രയോ കാലമായി ആഗ്രഹിക്കുന്നത്. മുന്നിട്ടിറങ്ങിയവർക്കും . നേതൃത്തം നൽകിയവർക്കും അഭിനന്ദനങ്ങൾ
കരാറുകാർക്ക് ഗുണകരമായ പ്രവർത്തനം നടത്താൻ ഏകോപന സമിതിക്കു കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
സമര വീര്യം സംഘടനയുടെ പ്രസക്തി…
K. K. Ravi