തിരുവനന്തപുരം, ഫെബ്രുവരി 17. ടെണ്ടര്‍ സമയത്തെ ബിറ്റുമിന്റെ വിലയും പര്‍ച്ചേയ്‌സ് സമയത്തെ വിലയും തമ്മിലുള്ള വ്യത്യാസമനുസരിച്ച് കരാര്‍ തുകയില്‍ മാറ്റം വരുത്തുന്നതിനുള്ള ഉത്തരവ് പ്രാബല്യത്തിലുണ്ടെന്നും അതു് നടപ്പാക്കാന്‍ ഒരു ഉദ്യോഗസ്ഥനും മടിയ്‌ക്കേണ്ടതില്ലെന്നും നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
ചില എക്‌സിക്യൂട്ടീവ് എഞ്ചിനീയറന്മാര്‍ അധിക വില കരാറുകാര്‍ക്ക് നല്‍കാന്‍ വിസമ്മതിക്കുന്ന വിവരം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ചീഫ് എഞ്ചിനീയര്‍ നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി തന്നാല്‍ നടപടി എടുക്കാമെന്നും ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, കോട്ടയം ജില്ലാ പ്രസിഡന്റ് റജി . ടി. ചാക്കോ എന്നിവരാണ് ചീഫ് എഞ്ചിനീയറുമായി ബിറ്റുമിന്റെ വില വ്യത്യാസം നല്‍കുന്നതു് സംബന്ധിച്ച ഉത്തരവ് ചില ആഫീസുകളില്‍ നടപ്പാക്കുന്നില്ലെന്ന വിവരം അറിയിച്ചത്.