ഉത്തരവുകള്‍ വൈകുന്നതു് കരാറുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു

വര്‍ഗീസ് കണ്ണമ്പള്ളി

തിരുവനന്തപുരം. ഫെബ്രുവരി 2. റണ്ണിംഗ് കോണ്‍ട്രാക്ടിന്റെ സ്‌പെഷ്യല്‍ കണ്ടീഷന്‍സ് അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. ജനുവരി 1 മുതല്‍ റണ്ണിംഗ് കോണ്‍ട്രാക്ട് നടപ്പാക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നത്. സ്‌പെഷ്യല്‍ കണ്ടീഷന്‍സ് അംഗീകരിക്കപ്പെടാത്തതുമൂലം ടെണ്ടര്‍ ചെയ്ത പ്രവര്‍ത്തികള്‍ക്കു പോലും എഗ്രിമെന്റ് വയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് ധനവകുപ്പ് പരിഗണിച്ചു കൊണ്ടിരിക്കുകയാണ്.
പൊതുമരാമത്ത് ചീഫ് എഞ്ചിനീയറന്മാര്‍ അംഗീകരിച്ചാലും അത് ധനകാര്യ വകുപ്പിന്റെ കീഴിലുള്ള ചീഫ് ടെക്‌നിക്കല്‍ എഞ്ചിനീയുടെ അംഗീകാരത്തോടു കൂടി മാത്രമേ നടപ്പാക്കാനാവൂ. ഏതായാലും
റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതി തന്നെ ഒരു മാസം വൈകി.

കോവിഡ് 19 പശ്ചാത്തലത്തില്‍ സെക്യൂരിറ്റി തുക 5 ശതമാനത്തില്‍ നിന്നും 3 ശതമാനമായി കുറച്ചതാണ്. എന്നാല്‍ അതിന്റെ കാലാവധി ജനുവരി ആദ്യം അവസാനിച്ചു.. 3% തന്നെ തുടരണമെന്ന് കെ.ജി. സി. എ ധനമന്തിക്ക് നിവേദനം നല്‍കുകയും അദ്ദേഹം അനുകൂല മറുപടി നല്‍കുകയും ചെയ്തിരുന്നു.
ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച ഫയലില്‍ ഇതുവരെയും ഉത്തരവൊന്നും ഇറങ്ങിയിട്ടില്ല. വിലവ്യതിയാന വ്യവസ്ഥ സംബന്ധിച്ചും പ്രതീക്ഷിച്ച ഉത്തരവുകളൊന്നും വരൂന്നില്ല. ടാറിന്റെ വില വ്യത്യാസം നല്‍കുന്നതിലും അവ്യക്തത തുടരുകയാണ്.

Share this post:

2 Replies to “ഉത്തരവുകള്‍ വൈകുന്നതു് കരാറുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു”

  1. ബഹുമാനപ്പെട്ട ശ്രീ വർഗ്ഗീസ് കണ്ണംമ്പള്ളി സാർ
    K G C A യുടെ YouTubeചാനലിനും വികാസ് മുദ്രക്കും എല്ലാ വിധ ആശംസകളും
    ഈ ഘട്ടത്തിൽ കരാറുകാരുടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യും ബോഴും കരാർ മേഖലയിൽ നിന്നും തൂത്ത് റിയപെടുന്ന ഒരു വിഭാഗം ഇലക്ട്രിക്കൽ കരാറുകാരുടെ കാര്യം കൂടി പരിഗണിക്കപ്പെടമെന്ന് അഭ്യർത്ഥി ക്കുന്നു അങ്ങും അങ്ങയുടെ സംഘടനയും ഞങ്ങൾക്ക് പൂർണ്ണ പിന്തുണ തന്നിട്ടുള്ള കാര്യം വിസ്മരിക്കുന്നില്ല പക്ഷെ ഇപ്പം സ്ഥിതി ഗുരുതരമാണ് 5 ലക്ഷം രൂപ വരെയുള്ള പണികൾ പോലും കേംബോസിറ്റ് ടെൻഡർ ആണ് ഇലക്ട്രിക്കൽ കരാറുകാരെ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു ‘ഇതിനെതിരെ പ്രതികരിക്കണമെന്നും ഞങ്ങൾ നടത്തന്ന സമരപരിപാടികൾക്ക് പൂർണ്ണ സഹകരണ oഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.

  2. പൂർണ്ണ പിന്തുന്ന പ്രഖ്യാപിക്കുന്നു.
    വകുപ്പ് മന്ത്രിയെ ഒരുമിച്ച് കാണാം.

Comments are closed.