വര്‍ഗീസ് കണ്ണമ്പള്ളി
ജി.എസ്.ടി ,ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് ആണെങ്കിലുംഅതിനെ ഗുഡ് ആന്‍ഡ് സിമ്പിള്‍ ടാക്‌സ് എന്നും അധികൃതര്‍ വിശേഷിപ്പിക്കുന്നുണ്ട്. നികുതിയുടെ മേലുള്ള നികുതി ഒഴിവാക്കപ്പെടും.തന്മൂലം സാധനങ്ങളുടെ വില കുറയും. ഡീലര്‍മാര്‍ക്ക് നികുതി ബാദ്ധ്യത ഉണ്ടാവില്ല. നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെടും. തുടങ്ങിയ അവകാശവാദങ്ങളാണു് ഉണ്ടായിരുന്നത്. എക്‌സൈസ് ഡ്യൂട്ടിയും വാറ്റും ഉള്‍പ്പെടെ സിമിന്റിന് 32 ശതമാനം നികുതിയാണുണ്ടായിരുന്നത്.ജി.എസ്.ടിയില്‍ അതു് 28 ശതമാനമായി കുറച്ചു. സിമിന്റിന്റെ വില വര്‍ദ്ധിപ്പിച്ചതു മൂലം നികുതിയിളവ് ഉപഭോക്താക്കള്‍ക്ക് അനുഭവപ്പെട്ടില്ല.
നടപടിക്രമങ്ങള്‍ വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് എന്ന സ്ഥിതിയിലാണ്. കെ.ജി.സി.എയും സഹോദര സംഘടനകളും പാര്‍ലമെന്റ് -സെക്രട്ടറിയേറ്റ് മാര്‍ച്ചുകള്‍, ജി. എസ് .ടി.സന്ദേശവാഹനയാത്ര ,സെമിനാറുകള്‍ തുടങ്ങിയവ നടത്തി. നാലു വര്‍ഷത്തെ ജി.എസ്.ടി അനുഭവങ്ങളെക്കുറിച്ച് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് സംരംഭക സംഘടനകളുടെ പ്രതിനിനിധികളെ പങ്കെടുപ്പിച്ച് പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കൊല്ലത്തും ,കണ്ണൂരിലുംകോട്ടയത്തും ജി.എസ് .ടി.പഠനക്കളരികള്‍ സംഘടിപ്പിച്ചു.
രണ്ടു കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്.
1.ജി.എസ്.ടിനിരക്കുകളിലും നടപടിക്രമങ്ങളിലും വലിയ മാറ്റങ്ങള്‍ ആവശ്യമാണ്.
2. കരാറുകാരടക്കമുള്ള ഡീലര്‍മാരില്‍ കൃത്യമായ ബേധവല്‍ക്കരണം ആവശ്യമാണ്.
പഠനക്കളരികളില്‍ ഉയര്‍ന്ന പരാതികള്‍ കേന്ദ്ര-സംസ്ഥാ സര്‍ക്കാരുകളുടെയും ജി.എസ്.ടി കൗണ്‍സിലിന്റെയും പരാഗണനയ്ക്കായി സമര്‍പ്പിക്കുന്നതാണ്. നിയമ നടപടികളും വേണ്ടിവരും.
ഡീലര്‍മാര്‍ എന്ന നിലയില്‍ കരാറുകാരില്‍ ബോധവല്‍ക്കരണം നടത്തേണ്ടതും ആവശ്യമാണ്. അതിനാല്‍ കൂടുതല്‍ പഠനക്കളരികള്‍ സംഘടിപ്പിക്കണം. വികാസ് മുദ്ര വെബ് പോര്‍ട്ടലും യു-ടൂബ് ചാനലും പരാതികള്‍ ഉന്നയികുന്നതിന് ഉപയോഗപ്പെടുത്താം.
(ലേഖകന്‍ സംസ്ഥാന ജി.എസ്.ടി പരാതി പരിഹാര സമിതി അംഗമാണ്)