ടി.എ.അബ്ദുള്‍ റഹ്മാന്, കെ.ജി.സി.എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്
മരാമത്ത് പണികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രാബല്യത്തിലിരിക്കുന്ന ഉത്തരവുകള്‍ കരാറുകാര്‍ക്ക് ലഭ്യമാക്കുന്നതിന് സംവിധാനമില്ല .നെറ്റില്‍ എല്ലാം ലഭ്യവുമല്ല. ഓരോ ഫയലുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ഹാജരാക്കാന്‍ കരാറുകാരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സ്ഥിതിയാണുള്ളത്.
കാലഹരണപ്പെട്ട ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഫയലില്‍ കുറിപ്പുകള്‍ എഴുതപ്പെടുന്നുമുണ്ട്. കരാറുകാര്‍ക്ക് പണവും സമയവും നഷ്ടപ്പെടുന്നു.
പൊതുമരാമത്ത് മാന്വല്‍, ക്വാളിറ്റി മാന്വല്‍, ടെണ്ടര്‍ രേഖകള്‍ എന്നിവയും എല്ലാ ആഫീസുകളിലും കരാറുകാര്ക്കു് റഫറന്‍സിന് ലഭ്യമാക്കണം. കരാറുകാര്‍ ആവശ്യപ്പെടുന്ന ഉത്തരവുകളുടെ പകര്‍പ്പുകള്‍ നിശ്ചിത ഫീസ് ഈടാക്കി അപ്പഴപ്പോള്‍ നല്‍കണം. മുഖ്യമന്ത്രി, ധനമന്തി, പൊതുമരാമത്ത് മന്ത്രി, ജലവിഭവ മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവര്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.