തിരുവനന്തപുരം, ജനുവരി 12. സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് കേന്ദ്ര ഗവര്‍ണ്‍മെന്റിന്റെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ അന്താരാഷ്ട ഏജന്‍സികള്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് പിണറായി ഇതു വ്യക്തമാക്കിയത്.
പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദമുണ്ട്. അതുപോലെ കെ റെയില്‍ കമ്പനിയ്ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകാരവൂമുണ്ട് ലേഖനം പറയുന്നു. പദ്ധതിയ്ക്കു വേണ്ട വായ്പാ സ്രോതസ്സുകള്‍ കണ്ടെത്താന്‍ കേന്ദ്ര ധനമന്ത്രാലയം, നീതി ആയോഗ് എന്നവ അനുവാദം നല്‍കിയിട്ടുണ്ടെന്നു ലേഖനം വ്യക്തമാക്കി.
സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് വായ്പ നല്കാന്‍ തയ്യാറാണെന്ന് ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സി (ജയ്ക്ക) പറഞ്ഞിട്ടുണ്ട്. ഏഷ്യന്‍ വികസന ബാങ്ക് (എഡിബി), ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. അടിസ്ഥാനസൗകര്യ വികസന പദ്ധതികലള്‍ക്ക് കടമെടുക്കുക എന്നത് ലോകമെമ്പാടും സര്‍വ്വസാധാരണമാണ്. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും പിണറായി പറഞ്ഞു. പദ്ധതി സംബന്ധിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും, ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും പബ്ലിക്ക് ഹിയറിംഗ് നടത്തുമെന്നും ലേഖനത്തില്‍ മുഖ്യമന്ത്രി സൂചിപ്പിച്ചു.