ചങ്ങനാശ്ശേരി, ജനുവരി, 10. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ ഏഴ് കുഞ്ഞന്‍ വേല്പാലങ്ങള്‍ (സെമി.എലിവേറ്റഡ് പാലങ്ങള്‍ ) നിര്‍മ്മാക്കാനുള്ള തീരുമാനം കെ.എസ്.ടി.പി അംഗീകരിച്ചിട്ടുണ്ടെങ്കിലും അവയുടെ രൂപകല്പന സംബന്ധിച്ച തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നാണ് നിര്‍മ്മാണ കരാര്‍ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ പറയുന്നത്.
കുഞ്ഞന്‍ മേല്പാലങ്ങള്‍ക്കു് സമീപം ആവശ്യമായ വീതിയില്‍ സര്‍വ്വീസ് റോഡുകള്‍ നല്‍കിയിട്ടില്ലെന്നും അംഗീകൃത മേല്പാലങ്ങള്‍ക്കുള്ള ഗ്രൗണ്ട് ക്ലിയറന്‍സ് ഇല്ലെന്നും ഭാവിയില്‍ എലിവേറ്റഡ് ഹൈവെ നിര്‍മ്മിക്കേണ്ടി വരുമ്പോള്‍ കുഞ്ഞന്‍ മേല്പാലങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരുമെന്നും മറ്റുമുള്ള വാദങ്ങളാണ് പരാതിക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്. കരാര്‍ കമ്പനിയും കെ.എസ്.ടി.പിയും കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട് .
പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആലപ്പുഴ കളക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ ഉയരം വര്‍ദ്ധിപ്പിക്കാമെന്നും സര്‍വ്വീസ് റോഡ് നല്‍കാമെന്നും ഉറപ്പു നല്‍കിയിരുന്നതാണ്.
നിലവിലുള്ള 24 കിലോമീറ്റര്‍ റോഡ് അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കുകയും ആലപ്പുഴ മുതല്‍ ചങ്ങനാശേരി വരെ ഒരു പൂര്‍ണ്ണ മേല്പാലം കൂടി നിര്‍മ്മിച്ച് മൊത്തം നാലുവരി ഗതാഗതം ഉറപ്പാക്കണമെന്നുമാണ് കുട്ടനാട് സാമുദായിക ഐക്യവേദി, വ്യാപാരി വ്യവസായി ഏകോപന സമിതി ,കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍, വാട്‌സാപ്പ് കൂട്ടായ്മകള്‍ തുടങ്ങിയവ ആവശപ്പെടുന്നത്.
2018 വെള്ളപ്പൊക്കത്തിലെ പരമാവധി ജലനിരപ്പിനെക്കാള്‍ കുറഞ്ഞത് 2 മീറ്റര്‍ ക്ലിയറന്‍സില്‍ മാത്രമേ പുതിയ പാലങ്ങള്‍ നിര്‍മ്മിക്കാവൂ എന്നു് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പഴയ പാലങ്ങള്‍ പുതുക്കി പണിയുമ്പോഴും ഈ നിബന്ധന പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍ എ.സി റോഡില്‍ പാലങ്ങള്‍ നവീകരിച്ചപ്പോള്‍ ഈ ഉത്തരവ് ലംഘിച്ചുവെന്നും ആരോപണമുണ്ട്.
നിര്‍മ്മാണ ഘട്ടത്തില്‍ നാലു ചക്രവാഹനങ്ങള്‍ക്കു് റോഡിലുടനീളം സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിട്ടും പലപ്പോഴും ഇരുചക്രവാഹനങ്ങള്‍ക്കു പോലും കടന്നു പോകാന്‍ സാധിക്കുന്നില്ല –