കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ കൊല്ലത്തും കെ.ജി.സി.എ-യുടെ നേതൃത്വത്തില്‍ കണ്ണൂരിലും ജി.എസ്.ടി പഠനക്കളരികള്‍ നടന്നു.
കൊല്ലം ജില്ലാ ചെറുകിട വ്യവസായി അസോസിയേഷന്‍ ഹാളില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍ ഉല്‍ഘാടനം ചെയ്തു. കെ.ജി.സി. എ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി മോഡറേറ്ററായിരുന്നു. സംസ്ഥാന ജി.എസ്.ടി അദ്ധീഷണല്‍ കമ്മീഷണര്‍ എബ്രഹാം റെന്‍ ഐ.ആര്‍ സ് , ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫാക്കള്‍ട്ടി മെമ്പര്‍ ഡോ.എന്‍. രാമലിംഗം എന്നിവര്‍ ക്ലാസുകളെടുത്തു.
സ്‌ക്രൂട്ടണി അതത് വര്‍ഷം തന്നെ നടന്നാനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും കരാറുകാരുടെ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കുമെന്നും അഡീഷണല്‍ കമ്മീഷണര്‍ അറിയിച്ചു. പ്രളയ സെസ് സര്‍ക്കാര്‍ കരാറുകാര്‍ക്ക് ബാധകമല്ലെന്നും അതിന്റെ പേരില്‍ ലഭിക്കുന്ന നോട്ടീസുകള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തികള്‍ മാത്രമെ ചെയ്യുന്നുള്ളുവെന്ന് മറുപടി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ജനുവരി 1 മുതല്‍ നടപ്പിലാക്കപ്പെടുന്ന ജി.എസ്. ടി. നിരക്കു വര്‍ദ്ധന കേന്ദ്ര – സംസ്ഥാന – തദ്ദേശ സ്വയം ഭരണ വകുപ്പുകളിലെ പണികള്‍ക്ക് ബാധകമല്ലെന്നും സര്‍ക്കാര്‍ ഏജന്‍സികളായ കിഫ്ബി , വാട്ടര്‍ അതോരിറ്റി , കെ.എസ്.ഇ.ബി, കെ.എസ്.ആര്‍, ആര്‍, ഡി, കെ.എസ്.ആര്‍.ടി.സി, പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയ്ക്ക് ബാധകമാണെന്നും ഡോ. എന്‍.രാമലിംഗം വ്യക്തമാക്കി.
31 – 12-2021-ന് ഡല്‍ഹിയില്‍ ചേരുന്ന ജി.എസ്. ടി കൗണ്‍സില്‍ അന്തിമ തീരുമാനം തടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊല്ലം ജില്ലാ ഗവ. കോണ്‍ടാക്ടേഴ്‌സ് സഹകരണ സംഘം പ്രസിഡന്റ് പി. പ്രദീപ് പുണര്‍തം സ്വാഗതവും ബോര്‍ഡ് മെമ്പര്‍ എസ്. രാജും നന്ദിയും രേഖപ്പെടുത്തി.