കെ.കെ രവി, കരുനാഗപ്പള്ളി
കേരള സംസ്ഥാനം നല്ല റോഡുകള്‍ നിര്‍മിക്കാന്‍ നാളിത് വരെ ശ്രമിച്ചിട്ടില്ല. കാട്ടിലെ തടി തേവരുടെ ആന
വലിയെടാ.. വലി..എന്ന രീതിയില്‍ റോഡ് നിര്‍മ്മിക്കുമ്പോള്‍ എങ്ങനെ റോഡുകള്‍ നന്നാകും..
റോഡ് നിര്‍മാണത്തിന് ആവശ്യമായ പ്രതലം ഒരുക്കുകയും, അവയ്ക്കാവശ്യമായ മാനുഷ്യശേഷിയും, യന്ത്ര ശക്തിയും, നൂതന എഞ്ചിനീയര്‍, സൂപ്പര്‍വിഷന്‍, മെഷര്‍മെന്റ്, തുടങ്ങിയവയ്ക് ആവശ്യമായ ഫണ്ട് ബഡ്ജറ്റ് ചെയ്യുകയും, പോരായ്മ വന്നാല്‍ പരിഹാര ഫണ്ട് വിനിയോഗിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.
സര്‍ക്കാര്‍ കരാര്‍ നല്‍കുമ്പോള്‍ ആവശ്യമായ മെറ്റീരിയല്‍സ് എസ്റ്റിമേറ്റ് പ്രകാരം സൈറ്റില്‍ ഇറക്കികൊടുക്കാന്‍ കഴിയണം. ഇതുമുലം ക്വാളിറ്റി സംരക്ഷിക്കാന്‍ കഴിയും.
റോഡുകളുടെ ഘടന ബോധ്യപ്പെട്ടു കയറ്റങ്ങളും, ഇറക്കങ്ങളും, കലുങ്കുകളും, പാലങ്ങളും, നിര്‍മിക്കാന്‍ ഉതകുന്ന വിദഗ്ദ്ധ നിര്‍ദേശങ്ങള്‍ ലഭ്യമാക്കണം.
കരാറുകാര്‍ അര്‍പ്പണബോധം ഉള്ളവരാണോ എന്ന് നിരീക്ഷിക്കുകയും, അവര്‍ക്ക് അനുവാദനീയമായ ഫണ്ടുകള്‍ യഥാസമയം കയ്മാറുകയും ചെയ്യണം.
അന്താരാഷ്ട്ര ലെവലില്‍ പഠനം നടത്തി പ്രയോഗികമാക്കാന്‍ തക്ക വിദഗ്ദ്ധ സമിതികള്‍ ഉണ്ടാകണം.
ജനങ്ങള്‍ കാവല്‍ക്കാരല്ല. ഉപഭോക്താക്കള്‍ ആണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവാക്കി പഠിപ്പിക്കുകയും പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടുകയും സര്‍ക്കാര്‍ സര്‍വീസില്‍ എത്തിച്ചേരുകയും
ചെയ്യുന്നവര്‍ ദേശത്തോടും രാജ്യത്തോടും കൂറുള്ളവര്‍ തന്നെ. അവരെ ആരുടേയും വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കാതിരുന്നാല്‍ മതി.
(ലേഖകന്‍ ഗവണ്‍മെന്റ് കോണ്‍ട്രാക്ടറാണ്)