ജി.എസ്.ടി പഠനക്കളരി, കൊല്ലം: അഡീഷണല്‍ കമ്മീഷണറും പങ്കെടുക്കും

തിരുവനന്തപുരം. ഡിസംബര്‍ 30-ന് കൊല്ലം ചെറുകിട വ്യവസായി അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ജി.എസ്.ടി പoനക്കളരിയില്‍ സ്റ്റേറ്റ് ജി.എസ്.ടി അഡീഷണല്‍ കമ്മീഷണര്‍ ശ്രീ എബ്രഹാം റെന്‍ ഐ.ആര്‍.എസ് പങ്കെടുക്കും. ജി. എസ്. ടി റിട്ടേണ്‍ സമര്‍പ്പിക്കല്‍, പ്രവര്‍ത്തികളുടെ കണക്കുകള്‍ സൂക്ഷിക്കല്‍, ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ്, സ്‌ക്രൂട്ടണി, പണവിനിയോഗ നടപടി ക്രമങ്ങള്‍ എന്നിവയില്‍ കരാറുകാര്‍ക്കുള്ള സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും.

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫാക്കള്‍ട്ടി മെമ്പര്‍ ഡോ എന്‍ രാമലിംഗം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജി.എസ്.ടി നിരക്കുകള്‍, 2017 ലും 2022 ലും കരാറുകാര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം, ജി.എസ് .ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ എന്നിവ വിശദീകരിക്കും. കാഷ്യൂ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ പഠനക്കളരി ഉല്‍ഘാടനം ചെയ്യും. രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 മണി വരെ നടക്കുന്ന പഠനക്കളരിയുടെ മോഡറേറ്റര്‍ കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റും സംസ്ഥാന ജി.എസ്.ടി പരാതി പരിഹാര സമിതി അംഗവുമായ വര്‍ഗീസ് കണ്ണമ്പള്ളിയായിരിക്കും.

കൊല്ലം ജില്ലാ കോണ്‍ട്രാക്ടഴ്സ് സഹകരണ സംഘം പ്രസിഡന്റ് പ്രദീപ് പുണര്‍തം സ്വാഗതവും ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എസ്. രാജു നന്ദിയും രേഖപ്പെടുത്തും. ഗവ. കോണ്‍ട്രാക്ടഴ്‌സ് സംയുക്ത സമിതിയാണ് സംഘാടകര്‍.

3 Replies to “ജി.എസ്.ടി പഠനക്കളരി, കൊല്ലം: അഡീഷണല്‍ കമ്മീഷണറും പങ്കെടുക്കും”

  1. കരാർ മേഖലയിൽ പ്രവർത്തിക്കുന്ന കരാറുകർക്കു GST യെകുറിച്ച് അറിവ് പകരാൻ ഇത്തരം ക്ലാസുകൾ ആവശ്യം തന്നെ യാണ്. അതിനു മുൻകൈ എടുക്കുന്ന സംസ്ഥാന പ്രസിഡന്റ്‌ന് അഭിവാദ്യങ്ങൾ. U

  2. കാലോചിതമായ മാറ്റങ്ങൾക്ക് അനുസൃതമായി സംഘടനയെ ശക്തിപ്പെടുത്തുന്ന കണ്ണമ്പള്ളി സാറിന് അനുമോദനങ്ങൾ.🙏🌹👏

  3. കാലോചിതമായ മാറ്റങ്ങൾക്ക് അനുസൃതമായി സംഘടനയെ ശക്തിപ്പെടുത്തുന്ന കണ്ണമ്പള്ളി സാറിന് അനുമോദനങ്ങൾ.🙏🌹👏

Leave a Reply

Your email address will not be published. Required fields are marked *