കരാറുകാരുടെ ബിൽ തുകകൾ ലഭിച്ച് ഒരു മാസത്തിനുള്ളിൽ പിഴ കൂടാതെ ജി.എസ് ടി അടയ്ക്കാൻ കഴിയുന്നവിധം നിയമദേദഗതി ചെയ്യണമെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ഇന്നലെ തിരുവനന്തപുരം ഹോട്ടൽ താജ് വിവാന്തയിൽ നടന്ന സംസ്ഥാന തല ജി.എസ്.ടി പരാതി പരിഹാരസമിതിയിൽ ആവശ്യപ്പെട്ടു. പരാതിയുടെ പകർപ്പുകൾ വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു. ജി.എസ്. ടി കൗൺസിൽ നിർദ്ദേശപ്രകാരം കേന്ദ്ര ജി എസ് ടി വകുപ്പും സംസ്ഥാന ജി.എസ് .ടി വകുപ്പും സംയുക്തമായി രൂപീകരിച്ച സമിതിയാണ് പരാതി പരിഹാരസമിതി.
ഇന്നലത്തെയോഗം കേരളാ .ചീഫ് കമ്മീഷണർ ഓഫ് സെൻട്രൽ ടാക്സസ് ഷേയ്ക്ക് ഖാദർ റഹ്മാൻ IRS , തിരുവനന്തപുരം സെൻട്രൽ ടാക്സ് കമ്മീഷണർ കെ. കാളിമുത്തു IRS , സ്പെഷ്യൽ കമ്മീഷണർ ഓഫ് സ്റ്റേറ്റ് ജി.എസ്.ടി എബ്രഹാം റെൻ IRS എന്നിവർ നിയന്ത്രിച്ചു. പണി പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ, അഥവാ .ഇൻവോയ്സ് നൽകി ഒരു മാസത്തിനുള്ളിൽ, അഥവാ .ബിൽ തുക ലഭിച്ച് ഒരു മാസത്തിനുള്ളിൽ എന്നിവയിൽ ആദ്യം സംഭവിക്കുന്നത് ഏതാണോ അതിനുള്ളിൽ കരാറുകാരൻ ജി.എസ്.ടി അടയ്ക്കണമെന്നാണ്, നിലവിലുള്ള നിയമം. സ്വാഭാവികമായും പണിതീർന്ന് ഒരു മാസത്തിനുള്ളിൽ ജി.എസ്.ടി അടയ്ക്കാതിരുന്ന കരാറുകാർക്കെല്ലാം ഓഡിറ്റർമാർ തത്തുല്യ പിഴയും നികുതിക്കും പിഴയ്ക്കും പലിശയും ചുമത്തി. ഓഡിറ്റിന് വിധേയരായ ബഹുഭൂരിപക്ഷം കരാറുകാരും വൻ തുക വീതം അടയ്ക്കേണ്ട സ്ഥിതിയിലായി. എം.ബുക്കിലെ അവസാന അളവുകൾ രേഖപ്പെടുത്തായ തീയതി പണി പൂർത്തിയാക്കിയ തീയതിയായി നിശ്ചയിച്ചാണ് പിഴയും പലിശയും ചുമത്തുന്നത്. ഇത് അശാസ്ത്രിയമാണെന്നാണ് കെ.ജി.സി.എയുടെ നിവേദനത്തിൽ ആരോപിക്കുന്നത്.
അളവുകൾ രേഖപ്പെടുത്തപ്പെടുന്നതിനു ശേഷമുള്ള. സ്ക്രൂട്ടണി വളരെ പ്രധാനപ്പെട്ടതാണ്. പേയ്മെന്റ് അതോരിറ്റി , അളവുകൾ അംഗീകരിച്ച് ബിൽ തുക കൃത്യമായി നിജപ്പെടുത്തുന്ന തീയതിയായിരിക്കണം, പണി പൂർത്തിയായ തീയതിയായി പരിഗണിക്കേണ്ടത്. അതിനു ശേഷമേ കരാറുകാരന് കൃത്യമായ തുകയ്ക്കുള്ള ഇൻ വോയിസ് നൽകാനും കഴിയൂ. കച്ചവടം പോലെയല്ല, കരാർ പണി. ഉപഭോക്താവ് സാധനം തെരഞ്ഞെടുത്ത്, വില കൊടുത്ത് സാധനവുമായി പോകുന്നതുപോലെയല്ല, കരാർ പണിയിൽ നടക്കുന്നത്. പണികൾ നടക്കുന്നു, അളവുകൾ രേഖപ്പെടുത്തുന്നു, സ്ക്രൂട്ടണി നടക്കുന്നു, അളവുകൾ വെട്ടിയ്ക്കാം. അനുമതി ലഭിക്കാത്ത ഇനങ്ങൾ . മാറ്റിവയ്ക്കാം., ഫണ്ട് ലഭിക്കാനുള്ള നടപടികൾ പൂർത്തികരിക്കാൻ കാലതാമസം നേരിടുന്നു, ട്രഷറി നിയന്ത്രണം മൂലം പിന്നെയും കാലതാമസം ഉണ്ടാകാം. സങ്കീർണ്ണമാണ് നടപടിക്രമങ്ങൾ. അതിനാൽ അളവുകൾ രേഖപ്പെടത്തി ഒരു മാസത്തിനുള്ളിൽ ജി.എസ്. ടി ആവശ്യപ്പെടുന്നത് പ്രായോഗികമല്ല.
കരാർ പണിയുടെ ജി.എസ്. ടി, ബിൽ തുക ലഭിച്ച് ഒരു മാസത്തിനുള്ളിൽ അടച്ചാൽ മതി എന്ന ഭേദഗതി കൊണ്ടുവരുകയാണ് കരാറുകാർക്ക് നീതി ലഭിക്കാനുള്ള. ഏക നടപടിയെന്നും കെ.ജി.സി.എ.ചൂണ്ടിക്കാണിച്ചു.. ബാങ്ക് മുഖേന ലഭിക്കുന്ന ജി.എസ്.ടി വിഹിതം പോലും ജി. എസ്.ടി ബാദ്ധ്യത തീർക്കാൻ പല കരാറുകാർക്കും ഉപയോഗിക്കാൻ കഴിയുന്നില്ല. ബാങ്ക് അക്കൗണ്ടുകൾ എൻ.പി.എ. ആകുന്നതും , ഓവർ ഡ്രാഫ്ട് അക്കൗണ്ടിൽ തട്ടിക്കഴിക്കുന്നതുമാണ് കാരണം. ജി.എസ്. ടി വിഹിതം ബാങ്കുകൾ പിടിച്ചു വയ്ക്കരുതെന്ന് നിർദ്ദേശിക്കുകയോ ജി.എസ്.ടി വിഹിതം പ്രത്യേക അക്കൗണ്ടിലൂടെ നൽകാനോ സംവിധാനം സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു. കെ.ജി.സി.എ. ഉന്നയിച്ച പ്രശ്നം ന്യായമാണെന്നും നിയമഭേദഗതി ജി.എസ്.ടി . കൗൺസിലിൽ കേരളം ആവശ്യപ്പെടുമെന്നും മറുപടി നൽകിയ സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ ഉറപ്പു നൽകി. മറ്റു സംസ്ഥാന സർക്കാരുകളെയും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനും അനുകൂല നിലപാട് സ്വീകരിപ്പിക്കാനും കരാറുകാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടീം വികാസ് മുദ്ര