സമയം കൊല്ലി നയം രാഷ്ട്രപതി ഭവൻ ഉൾപ്പെടെ എല്ലാവരും ഉപേക്ഷിക്കണം.

Share this post:

പാർലിമെന്റും നിയമസഭകളും പാസാക്കുന്ന ബില്ലുകൾക്ക് സമയബന്ധിതമായി അംഗീകാരം നൽകണമെന്ന സുപ്രീം കോടതി വിധി എല്ലാ പൊതു ആഫീസുകൾക്കും ബാധകമാക്കണം. ഇതുവരെ പാർലിമെന്റോ നിയമസഭയോ പാസാക്കിയ ഒരു ബില്ല്, അതിന്റെ കാലാവധി അവസാനിക്കുന്നതു വരെ തടഞ്ഞുവച്ചാൽ പോലും ആർക്കും ചോദ്യം ചെയ്യാനാവില്ലായിരുന്നു. ജനാഭിലാഷമാണ് പാർലിമെന്റും നിയമസഭകളും ഭൂരിപക്ഷ പിന്തുണയോടു കൂടി പാസാക്കുന്നത്. ഭരണഘടനാ വിരുദ്ധമായ എന്തെങ്കിലും കാര്യങ്ങൾ ബില്ലുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും ഒഴിവാക്കപ്പെടണം. അതിന് രാഷ്ട്രപതിയും ഗവർണറും ഇടപെട്ടുകതന്നെ വേണം. അതിനു പകരം രാഷ്ട്രീയ കാരണങ്ങളാൽ ബില്ലുകൾ അനിശ്ചിതമായി പരിഗണിക്കാതിരിക്കുന്നത് , ജനാധിപത്യ ധ്വംസനമാണ്. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ , ഉദ്യോഗസ്ഥർ തുടങ്ങിവർ പൊതുജനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ തന്നിഷ്ടം പോലെ തട്ടിക്കളിക്കുന്നതും തെറ്റാണ്. സേവനാവകാശ നിയമം പലസംസ്ഥാനങ്ങളും പാസാക്കിയിട്ടുണ്ടെങ്കിലും ഫയലുകളിൽ പലപ്പോഴും യഥാസമയം തീർപ്പ് കല്‌പിക്കപ്പെടുന്നില്ല.

ഓരോ ഫയലും ഓരോ ജീവിതമാണെന്നൊക്കെ പറയുമെങ്കിലും ചുവപ്പുനാടകളിൽ കുരുങ്ങി ജീവിതം അവസാനിപ്പിക്കുകയോ കടക്കെണിയിൽ പെടുകയോ ചെയ്തവരുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. സുപ്രീം കോടതി മുതൽ താഴേയ്ക്കുള്ള കോടതികളും സമയംകൊല്ലി നയം സ്വീകരിക്കുന്നുണ്ട്. അതും തിരുത്തപ്പെടണം. വൈകിയെത്തുന്ന നീതി, നീതി നിഷേധം തന്നെയാണല്ലോ? ജനാധിപത്യം എന്നതു് ഒരു ഭരണക്രമം മാത്രമല്ല. മഹത്തായ ഒരു ജീവിതരീതിയുമാണ്. നീതി വൈകിച്ച്, നഷ്ടപ്പെടുത്തുന്ന നയം പൂർണ്ണമായും ഒഴിവാക്കപ്പെടണം.

ടീം വികാസ് മുദ്ര.


Share this post:

Leave a Reply

Your email address will not be published. Required fields are marked *