വിഷുദിനം കാർഷിക സംരംഭങ്ങളുടെ തുടക്കമാണ്. എന്നാൽ കൃഷിയും വ്യാപാരവും കരാർ പണികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. കാരണങ്ങൾ വ്യത്യസ്ഥമാണെന്ന് മാത്രം. ചെറുകിട-ഇടത്തരം സംരംഭകരാകെ അതിജീവനത്തിനു വേണ്ടി പോരാടേണ്ട സ്ഥിതിയിലാണ്. സർക്കാർ നയങ്ങളും നിയമങ്ങളും ചട്ടങ്ങളും മുഖ്യ ഘടകം തന്നെയാണ്. സംരംഭകർ ഒന്നാകെ അണിചേർന്ന് അവ തിരുത്തിക്കാൻ പരിശ്രമിക്കേണ്ടിയിരിക്കുന്നു. അതൊടൊപ്പം സ്വയം ശാക്തീകരണത്തിനുള്ള ശ്രമങ്ങളും അവലംബിക്കണം. ഒന്നിലേറെ മേഖലകളിൽ അവസരങ്ങൾ കണ്ടെത്താനും ഏറ്റവും പുതിയവ തെരഞ്ഞെടുക്കാനും കഴിയുന്നവർക്കു മാത്രം വിജയിക്കാൻ കഴിയുന്ന സ്ഥിതിയാണ്.
ആഗോള വിപണിയുമായി പൊരുത്തപ്പെടുന്ന ഗുണമേന്മയും വില നിലവാരവും അനിവാര്യമായിരിക്കുന്നു. ഓരോ സംരംഭകനും സ്വയം വിലയിരുത്തലിനും തിരുത്തലിനും ശേഷി വികസനത്തിനും തയ്യാറാകണം.
നിർമ്മാണ കരാർ മേഖല വൻകിടക്കാർ കയ്യടക്കി കൊണ്ടിരിക്കുന്നു. സ്വകാര്യ സംരംഭങ്ങൾക്കാണ് വരും നാളുകളിൽ കൂടുതൽ പ്രസക്തി. കൃഷിയിൽ കയറ്റുമതിക്കും ഫാം ടൂറിസത്തിനും ഫാം സ്റ്റേയ്ക്കും അവസരങ്ങളുണ്ടാകും. വ്യാപാര വ്യവസായ രംഗങ്ങളിലും സമൂലമാറ്റം ആസന്നമാണ്. ഒരു മേഖലയിൽ തന്നെ വ്യത്യസ്ഥ സംരംഭങ്ങൾ. അതുപോലെ പല മേഖലകളിലെ സംരംഭങ്ങൾ . ഇവയെല്ലാം അനിവാര്യമായിരിക്കുന്നു. ആഗോള സാദ്ധ്യതകളുള്ള ആയിരത്തിലേറെ പുതു സംരംഭങ്ങൾ ഈ സാമ്പത്തിക വർഷം ആരംഭിക്കാൻ . കഴിയണമെന്നാണ് കെ.ജി.സി.എ ലക്ഷ്യം വയ്ക്കുന്നത്. കരാർ പണി നിലനിറുത്താൻ ശ്രമിക്കുന്നതോടൊപ്പം, മറ്റൊരു സംരംഭം കൂടി ഓരോ കരാറുകാരനും ഉണ്ടാവണം. അതിനുള്ള പരിശീലന പരിപാടികളാണ് ആംഗാള സംരംഭകത്വ മിഷനുമായി ചേർന്ന് വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി സംഘടിപ്പിക്കുക. മേയ് 15-ന് ആലപ്പുഴ കായംകുളത്തുള്ള കൃഷിവിജ്ഞാന കേന്ദ്രത്തിൽ കാർഷിക മേഖലയിലെ പുത്തൻ ഒതാഴിലവസരങ്ങൾ അടിസ്ഥാനമാക്കി ഏകദിന പരിശീലന പരിപാടി ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത വിഷുവിനു മുൻപ് ആയിരം പൂതു സംരംഭങ്ങളെങ്കിലും കൂടി സൃഷ്ടിക്കപ്പെടാൻ നമുക്ക് പരിശ്രമിക്കാം.
ടീം വികാസ് മുദ്ര