ധനമന്ത്രിയോട് വീണ്ടും.

Share this post:

1) ഷെഡ്യൂൾ റിവിഷൻ. ഏറ്റവും പുതിയ DSR തന്നെ കേരളത്തിലും നടപ്പാക്കണം. അല്ലെങ്കിൽ പൊതുമരാമത്ത് മാന്വൽ അനുശാസിക്കുന്നതു പോലെ എല്ലാ ഏപ്രിൽ 1-നും പുതുക്കുന്ന KSR നടപ്പാക്കണം.

2) കുടിശ്ശിക മൂലം നിരവധി കരാറുകാരാണ് ഓരോ വർഷവും കടക്കെണിയിൽ പെട്ട് നശിക്കുന്നത്. കുടിശ്ശിക രഹിത സ്ഥിതി സൃഷ്ടിക്കണം. TReDS നടപ്പാക്കണം. പണിതീർന്ന് ഒരു മാസത്തിനുള്ളിൽ കരാറുകാർ 18% GST നിർബന്ധമായും അടയ്ക്കണം. അതും കുടിശ്ശിക രഹിത സ്ഥിതി അനിവാര്യമാക്കുന്നു.

3) ലൈസൻസിന്റെ സെക്യൂരിറ്റി തുക മൂന്നിരട്ടിയാക്കിയത് പല കരാറുകാർക്കും താങ്ങാവുന്നതല്ല. ഒന്നുകിൽ അന്യായമായ വർദ്ധന പിൻവലിക്കണം. അല്ലെങ്കിൽ ഏറ്റെടുക്കാവുന്ന പ്രവർ ത്തിയുടെ പരിധിയും മൂന്നിരട്ടിയാക്കണം.

4) കേരള നിർമ്മാണ മേഖല, ഊരാളുങ്കൽ ഉൾപ്പെടെയുള്ള “ലേബർ” സംഘങ്ങൾ, അക്രെഡിറ്റഡ് ഏജൻസികൾ , അതിഥികരാർ കമ്പനികൾ തുടങ്ങിയവർ കയ്യടക്കിയിരിക്കുന്നു. ലേബർസംഘങ്ങൾ പോലും അതിഥി തൊഴിലാളികളെ ആശ്രയിച്ചാണ് പണികൾ ചെയ്യിക്കുന്നത്. അതിനാൽ ലേബർ സംഘങ്ങൾക്കും അക്രെഡിറ്റഡ് ഏജൻസികൾക്കും ടെണ്ടറിൽ നൽകി വരുന്ന പ്രത്യേക സൗജന്യങ്ങൾ പുർണ്ണമായി നിറുത്തലാക്കണം. സ്വന്തം ലൈസൻസ് ഉപയോഗപ്പെടുത്തി കരാറുകാർക്ക് ഒറ്റയ്ക്കും കൂട്ടായും കമ്പനികൾ രൂപീകരിക്കാൻ അനുമതി നൽകണം. ഇത് സാമ്പത്തിക സമാഹരണത്തിനും സാങ്കേതിക യോഗ്യത ലഭ്യമാക്കുന്നതിനും സഹായകമാകും.

5,) എല്ലാ ഫയലുകളും ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് (CTE) അയയ്ക്കുന്ന നടപടി അവസാനിപ്പിക്കണം. ഇത് അനാവശ്യ താലതാമസത്തിനും എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ മനോവീര്യം ഇല്ലാതാക്കുന്നതിനും കാരണമാക്കുന്നുണ്ട്. മേൽ പറഞ്ഞ ആവശ്യങ്ങളുടെ വിശദമായ നിവേദനങ്ങൾ കരാറുകാരുടെ സംഘടനകൾ ബഹു. ധനമ ന്ത്രിക്ക് നൽകിയിട്ടുള്ളതാണ്.

ടീം വികാസ് മുദ്ര


Share this post:

Leave a Reply

Your email address will not be published. Required fields are marked *