കേരള സർക്കാരിന്റെ പൊതു കടം ആറ് ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുന്നു. എന്നിട്ടും സംസ്ഥാന സർക്കാർ , കർഷകർ,കരാറുകാർ , ജീവനക്കാർ, പെൻഷൻ കാർ, കുടുംബശ്രീകാർ തുടങ്ങിയവർക്ക് നൽകാനുള്ള കുടിശ്ശിക കൊടുത്തു തീർക്കുന്നില്ല. പൊതു കടത്തിന് സർക്കാർ പലിശ നൽകുന്നുണ്ട്. പൗരന്മാർക്ക് സർക്കാർ കൊടുക്കാനുള്ള തുകകൾ ക്കൊന്നും പലിശ നൽകില്ല. പൊതു കടം സമയബന്ധിതമായി തിരിച്ചടയ്ക്കും. സർക്കാരിന്റെ മറ്റ് കുടിശ്ശികൾക്ക് കാലപരിധിയില്ല. സർക്കാർ കുടിശ്ശിക വരുത്തുന്നതു മൂലം കാക്കെണിയിൽ പെടുന്നവരാണ് മിക്ക വിഭാഗങ്ങളും.
ഇത്ര ഭീമമായ തുക കടമെടുക്കുകയും തന്നിഷ്ടം പോലെ, നികുതികളും ഫീസുകളും ചുമത്തുകയും ചെയ്യുന്ന സർക്കാരിന് , പൗരന്മാരോട് ഡീസന്റായി പെരുമാറരുതോ?അല്ലെങ്കിൽ പൗരന്മാരിൽ നിന്നും സർക്കാർ ഈടാക്കുന്ന പലിശയും പിഴപലിശയും പൗരന്മാർക്കും നൽകിക്കുടെ ? ഇതു് സാദ്ധ്യമാകണമെങ്കിൽ സർക്കാരിന്റെ ഭരണചെലവ് കുറയ്ക്കണം. ആവശ്യമില്ലാത്ത ആഫീസുകളും തസ്തികകളും ഒഴിവാക്കണം. വോട്ട് ലക്ഷ്യമാക്കിയുള്ള ജനപ്രീയ പദ്ധതികൾ, അവയ്ക്കായി പണം കണ്ടെത്തി മാത്രം നടപ്പാക്കണം. ഭരണാനുമതിത്തുക, അതത് കാര്യങ്ങൾക്ക് ലഭ്യമാക്കണം. പണം കണ്ടെത്താതെ ഭരണാനുമതി നൽകരുത്. ഭരണഘടനാധിഷ്ഠിതമായി പ്രവർത്തിക്കേണ്ട സർക്കാർ ,വരുത്തുന്ന കുടിശ്ശിക മൂലം ഒരു പൗരനും കടക്കെണിയിൽ പെടരുത്. പൗരന്മാർക്ക് നീതി നിഷേധിക്കുകയും അവരെ കടക്കെണിയിലാക്കുകയും ചെയ്യുന്ന സർക്കാരുകൾ ലിക്യുഡേറ്റ് ചെയ്യപ്പെടേണ്ടവ തന്നെയാണ്. കേന്ദ്ര – സംസ്ഥാന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പൊതു പണം ഉപയോഗിച്ച് നടത്തപ്പെടുന്ന മറ്റെല്ലാ സ്ഥാപനങ്ങളുടെയും പൗരന്മാരോടുള്ള സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണം, സമയബന്ധിതമായിരിക്കണം.
വർഗീസ് കണ്ണമ്പള്ളി
കടം എന്നത് പ്രത്യയശാസ്ത്രപരമായ ഒരു അനിവാര്യതയാണ് കടം ഇല്ലെങ്കിൽ കമ്മ്യൂണിസം ഇല്ല. കടം വാങ്ങുക കള്ളുകുടിക്കുക ചൂതുകളിക്കുക (ലോട്ടറി )പിടിച്ചുപറിക്കുക എന്നിവയാണ് കമ്മ്യൂണിസത്തിന്റെ നിലനിൽപ്പിനുള്ള അടിസ്ഥാനപരമായ നാല് നെടുംതൂണുകൾ.
അതിനെ ആര് ചോദ്യം ചെയ്താലും എതിർക്കും അതിനാവശ്യമായിട്ടുള്ള ബുദ്ധിജീവി സൈന്യം തയ്യാറായി നിൽപ്പുണ്ട്.