ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രവും (KVK) കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ മുൻകൈയെടുത്ത് രൂപീകരിച്ച ആഗോള സംരംഭകത്വ മിഷനും (GEM) ചേർന്ന് സംഘടിപ്പിക്കുന്ന പരിശീലന പരിപാടി മേയ് 15 ലേക്ക് മാറ്റിയിരിക്കുന്നു.
ഫാക്കൾട്ടികളുടെ സൗകര്യാർത്ഥമാണ് മാറ്റം അനിവാര്യമായത്.
കാർഷിക മേഖലയിൽ പുതിയ തൊഴിലിടങ്ങൾ കണ്ടെത്താനോ, ഉള്ള സംരംഭങ്ങൾ വിപുലീകരിക്കാനോ ആഗ്രഹിക്കുന്നവർക്കു വേണ്ടിയാണ് പരിശീലനം. ആഗോള വിപണി ലക്ഷ്യമാക്കേണ്ടതു് കാലഘട്ടത്തിന്റെ ആവശ്യമാണ്. കാർഷിക അടിസ്ഥാന സൗകര്യവികസന മേഖലയിൽ നിക്ഷേപം ലഭ്യമാക്കി, കാർഷി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച വായ്പാ ധനസഹായ പദ്ധതിയായ , കാർഷിക അടിസ്ഥാനവികസന നിധി അഥവ അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രച്ചർ ഫണ്ട് (AIF) പ്രയോജനപ്പെടുത്താനുള്ള നിർദേശങ്ങളും നൽകപ്പെടും. AlFപദ്ധതി പ്രകാരം ശീതീകരണ സംഭരണികൾ, സംഭരണ കേന്ദ്രങ്ങൾ, സംസ്കരണയൂണിറ്റുകൾ തുടങ്ങി സാമൂഹികാടിസ്ഥാനത്തിലുള്ള കാർഷിക ആസ്തികളും വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുവാൻ കഴിയും. വിളവെടുപ്പിനു ശേഷമുള്ള വിളകളുടെ നഷ്ടം പരമാവധി കുറയ്ക്കുവാനും ഈ പദ്ധതി സഹായകമാണ്.
കേന്ദ്ര സർക്കാർ സഹായത്തോടു കൂടി പ്രവർത്തിക്കുന്ന ഓൺലൈൻ അപേക്ഷാ പോർട്ടൽ മുഖേന അതിവേഗതയിൽ വായ്‌പ ലഭ്യമാകുന്നു. കായംകുളം തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും കൃഷി വിജ്ഞാന കേന്ദ്രത്തിലെയും പ്രവർത്തനങ്ങൾ പഠിക്കുവാനും പരിശീലനാർത്ഥികൾക്ക് അവസരമുണ്ടായിരിക്കും. കാർഷിക മേഖലയിലെ സംരംഭകത്വ സാദ്ധ്യതക ളെക്കുറിച്ച് കെ. വി.കെ.യുടെ ഫാക്കൾട്ടി മെമ്പറന്മാർ വിശദമായ ക്ലാസുകൾ നൽകും. നബാർഡ് വാണിജ ബാങ്കുകൾ തുടങ്ങിയവയുടെ പ്രതിനിധികൾ, വായ്പാ നടപടി ക്രമങ്ങൾ വിശദീകരിക്കും. വിജയിച്ച സംരംഭകരുടെ അനുഭവ സാക്ഷ്യങ്ങളും ഉണ്ടായിരിക്കും. കെ.വി.കെ പ്രിൻസിപ്പൽ സയന്റിസ്‌റ്റും ഹെഡ്ഡുമായ ഡോ പി.മുരളീധരനും ആഗോള സംരംഭകത്വ മിഷൻ പ്രതിനിധി വർഗീസ് കണ്ണമ്പള്ളിയും തമ്മിൽ നടന്ന ചർച്ചയിലാണ് പുതുക്കിയ തീയതി (മേയ് 15) നിശ്ചയിച്ചതു്. പ്രോഗ്രാമിന്റെ വിശദാംശങ്ങൾ വികാസ്‌മുദ്ര പിന്നീട് പ്രസിദ്ധീകരിക്കും.
വി.ഹരിദാസ്.
കെ.ജി.സി.എ ജനറൽ സെക്രട്ടറി .&
കെ. അനിൽകുമാർ
കെ.ജി.സി.എ എക്സിക്യൂട്ടീവ് ജനറൽ സെക്രട്ടറി.