ഗവ.കോൺട്രാക്ടർ സോണി കൊറത്തറ നിര്യാതനായി.

Share this post:

കോൺട്രാക്ടർമാരുടെ കുടുംബം എന്ന് അറിയപ്പെടുന്ന കുട്ടനാട് കണ്ണാടി കൊറത്തറ വീട്ടിലെ : എ. ക്ലാസ് കരാറുകാരനായ സോണി സ്ക്കറിയ (53) അന്തരിച്ചു. അദ്ദേഹത്തിന്റെ പിതാവും (ബേബിച്ചൻ) മാതാവും A- ക്ലാസ് ലൈസൻസുള്ള കരാറുകാരായിരുന്നു. സഹോദരന്മാരായ തോമസ് സ്കറിയയും (തോമാച്ചൻ) ജോസഫ് സ്ക്കറിയയും (ഔസേച്ചൻ,) കരാറുകാരാണ്. മൃതദേഹം 25-ന് 5 മണിക്ക് ചങ്ങനാശ്ശേരി വലിയകുളത്തുള്ള വസതിയിലും 26 – ന് (ബുധൻ) രാവിലെ 11 മണിക്ക് കണ്ണാടിയിലുള്ള വസതിയിലും കൊണ്ടുവരും. സംസ്കാര ശുശ്രൂഷ 2.30 ന് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കണ്ണാടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തുന്നതുമാണ്.
ഭാര്യ: ചങ്ങനാശ്ശേരി വെട്ടുകഴിയിൽ മായ സോണി.
മക്കൾ: സോണിയ സോണി, സച്ചു സോണി, സോനാ സോണി.
മരുമകൻ: ബോബി ജോർജ് ചൊവ്വപുരം, ആലപ്പുഴ (കോൺട്രാക്ടർ)

കൊറത്തറ കുടുംബത്തിൽ മുപ്പതിൽ പരം കരാറുകാരുണ്ട്. സോണി സ്ക്കറിയയുടെ അകാല നിര്യാണത്തിൽ കെ.ജി.സി.എ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.കെ.ശിവൻ, കുട്ടനാട് താലൂക്ക് പ്രസിഡന്റ് പി.സി.ജോസഫ് പുല്‌പത്തറ എന്നിവർ അനുശോചിച്ചു.

വികാസ് മുദ്രയ്ക്ക് വേണ്ടി .
എം.എസ്. നൗഷാദ് അലി.
ജില്ലാ സെക്രട്ടറി.


Share this post:

Leave a Reply

Your email address will not be published. Required fields are marked *