സംരംഭകത്വം പൊട്ടിമുളക്കേണ്ടത്, മലയാളി കുടുംബങ്ങളിൽ.

Share this post:

കേരള ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രവർത്തനം നടന്നത് , കുടിയേറ്റ കർഷകരിലൂടെയാണ്. കുടിയേറ്റ കർഷകരുടെ അദ്ധ്വാനവും അതിലുടെ സൃഷ്ടിക്കപ്പെട്ട സമ്പത്തും സമാനതകളില്ലാത്തതാണ്. കാർഷിക മേഖല ഇപ്പോൾ അനാകർഷകമായിരിക്കുന്നു. ആഗോള വിപണിയിൽ മത്സരിച്ച് വിജയിക്കാൻ കഴിഞ്ഞാൽ മാത്രമേ , നമ്മുടെ ഉല്പന്നങ്ങൾക്ക് പിടിച്ചു നില്ക്കാൻ കഴിയൂ. കൃഷിരീതികളിൽ സമൂലമാറ്റം വേണം. കർഷകരെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ പഠിക്കാനും കേന്ദ്ര-സംസ്ഥാനമ്പർക്കാരുകൾ തയ്യാറാകണം. പല നിയമങ്ങളും ഉത്തരവുകളും നടപടിക്രമങ്ങളും മാറണം. കർഷകരെ വിശ്വാസത്തിലെടുക്കണം. ആഗോള മത്സരത്തിന് അവർ തയ്യാറാണ് . അനുബന്ധ സൗകര്യങ്ങൾ സൃഷ്ടിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്നു മാത്രം.

നിർമ്മാണ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് കാര്യമായ ഒരു പഠനവും നടക്കുന്നില്ല. പദ്ധതികളുടെ ആവശ്യകത, ആസൂത്രണം, രൂപകല്പന, അടങ്കൽ, നടത്തിപ്പ്, മേൽനോട്ടം, സംരക്ഷണംതുടങ്ങിയവ കളിൽ ആധികാരികതയും സാങ്കേതിക പുർണ്ണതയും ഉറപ്പു വരുത്താൻ എന്ത് നടപടിയാണുള്ളത്? നിർമ്മാണ വസ്തുക്കളുടെ ഗുണമേന്മ, ലഭ്യത, തുടങ്ങിയവ പരിഗണിക്കപ്പെടേണ്ടതല്ലേ? ഏറ്റവും മികച്ച .നിർമ്മാണ രീതി ശാസ്ത്രവും, സാങ്കേതിക വിദ്യയും പ്രയോഗിക്കപ്പെടേണ്ടതല്ലേ? സാങ്കേതികവിദഗ്ദരുടെയും കരാറുകാരുടെയും ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടേണ്ടതല്ലേ? സർക്കാർ നയങ്ങളുടെ പാളിച്ചകളും കെടുകാര്യസ്ഥതകളും സംരംഭങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. സംരംഭക ഉച്ചകോടിയിൽ ഇതിനൊക്കെ പരിഹാര നിർദ്ദേശങ്ങൾ ഉയരുമോ? നിലവിലുള്ള സംരംഭകർ നേരിടുന്നപ്രശ്നങ്ങൾ പരിഹരിക്കാതെ, പുതിയ സംരംഭങ്ങൾക്കും സംരംഭകർക്കും ചുവപ്പുപരവതാനി വിരിക്കാൻ ശ്രമിച്ചാൽ വിജയ സാദ്ധ്യത കുറവായിരിക്കും. മലയാളി കുടുംബങ്ങളിൽ പ്രതീക്ഷയും ആത്മവിശ്വാസവും ഉണ്ടാക്കാനാണ് സർക്കാർ ആദ്യം തയ്യാറാകേണ്ടത്.

വികാസ് മുദ്രയ്ക്ക് വേണ്ടി
വർഗീസ് കണ്ണമ്പള്ളി.


Share this post:

Leave a Reply

Your email address will not be published. Required fields are marked *