ജലഭവൻ ധർണ്ണ: ഒരുക്കങ്ങൾ പൂർത്തിയായി

Share this post:

കേരള കരാറുകാരിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ജെ.ജെ. എം കരാറുകാരുടെ ജലഭവൻ ധർണ്ണയുടെ ഒരുക്കങ്ങൾ പുർത്തിയായതായി സംയുക്ത സമിതി ചെയർമാൻ ജോസ് വളോത്തിൽ അറിയിച്ചു. രാവിലെ 10 മണിക്കു തന്നെ ധർണ്ണ ആരംഭിക്കും. കെ.മുരളീധരൻ എക്സ്. എം.പി ഉൽഘാടനം ചെയ്യും. ജനപ്രതിനിധികളും നിർമ്മാണ കരാർ മേഖലയിലെ വിവിധ സംഘടനാ നേതാക്കളും പ്രസംഗിക്കും.

നാലായിരത്തി അഞ്ഞൂറു കോടിയുടെ കുടിശിക ഉടൻ വിതരണം ചെയ്യുക., ജലജീ വൻപദ്ധതിയുടെ ദീർഘിപ്പിച്ച കാലാവധിയായ 2028 – ന് മുൻപ് പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നവിധത്തിലുള്ള പുതുക്കിയ കർമ്മ പദ്ധതി വാട്ടർ അതോരിറ്റി പ്രഖ്യാപിക്കുക, പദ്ധതി പൂർത്തിയാക്കാനാവശ്യമായ 34000 കോടി രൂപ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തുല്യമായി ചെലവഴിക്കുമെന്ന് പ്രഖ്യാപിക്കുക, ജെ.ജെ. എം പദ്ധതികളുമായി ബന്ധപ്പെട്ട കോടതി കേസുകളും ഉദ്യോഗസ്ഥ നടപടികളും രമ്യമായി തീർക്കാനാവശ്യമായ അദാലത്ത് നടത്തുക, എൻ.ഐ.ടിയിൽ ഏകപക്ഷീയമായി നടപ്പിലാക്കിയ ഭേദഗതികൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് കരാറുകാർ ഉന്നയിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ, നിറുത്തിവച്ച പ്രവർത്തികൾ, തൽസ്ഥിതിയിൽ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും നഷ്ടപരിഹാരത്തിനായി നിയമ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും സംയുക്ത സമിതി ചർച്ച ചെയ്യുമെന്നും അറിയുന്നു.

എഞ്ചിനീയർ കെ.സതീഫ് കുമാർ, നൗഫൽ കോഴിക്കോട്, ലിസൺ ജോർജ് അടൂർ , എസ്. അനിൽകുമാർ നെയ്യാറ്റിൻ കര തുടങ്ങിയവർ ധർണ്ണയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. സംയുക്ത സമിതി ഭാരവാഹികൾ മറ്റെല്ലാ അംഗീകൃത സംഘടനകളുടെയും സഹകരണം ഉറപ്പാക്കാനും പരിശ്രമിക്കുന്നു.

വികാസ് മുദ്രയ്ക്കുവേണ്ടി
കെ. അനിൽകുമാർ & അഷറഫ് കടവിളാകം.


Share this post:

Leave a Reply

Your email address will not be published. Required fields are marked *