DSR ആയാലും വേണ്ടില്ല KSR ആയാലും വേണ്ടില്ല, ഏറ്റവും പുതിയതായിരിക്കണം.

Share this post:

ധനമന്ത്രിയുടെ 2025-26 ലെ ബഡ്ജറ്റ് പ്രസംഗവും ഇന്നലെ (17 -2-2025) അദ്ദേഹത്തിന്റെ ആഫീസിൽ നിന്നും നൽകിയ വാർത്താ കുറിപ്പും കരാറുകാരെയാകെ ഞെട്ടിച്ചു കളഞ്ഞു.

ധനകാര്യ മന്ത്രിയുടെ ഓഫീസ്‌
17/02/2025, തിങ്കൾ (പ്രസിദ്ധീകരണത്തിന്‌)

DSR ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ.
മരാമത്ത്‌ പണികൾക്കുള്ള DSR നിരക്ക്‌ പുതുക്കി.

മരാമത്ത്‌ പ്രവർത്തികളുടെ അടങ്കൽ തയ്യാറാക്കുന്നതിന്‌ ഡെൽഹി ഷെഡ്യൂൾ പ്രകാരമുള്ള നിരക്ക്‌ (ഡിഎസ്‌ആർ) കാലികമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഡിഎസ്‌ആർ – 2018 ആണ്‌ സംസ്ഥാനത്ത്‌ നിലവിലുണ്ടായിരുന്നത്‌. എന്നാൽ, കേന്ദ്ര സർക്കാർ പുതുക്കി വിജ്ഞാപനം ചെയ്‌ത ഡിഎസ്‌ആർ 2021 സ്വീകരിക്കാനാണ്‌ സർക്കാർ തീരുമാനമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക്‌ പ്രാബല്യത്തിൽ വരും. ഇതിനായി പ്രൈസ്‌ സോഫ്‌റ്റുവെയറിൽ ആവശ്യമായ ഭേദഗതി വരുത്താനും നിർദേശിച്ചു. ഡിഎസ്‌ആർ 2018 ഈ സർക്കാരാണ്‌ 2021 ഒക്ടോബർ 15ന്‌ പ്രാബല്യത്തിൽ കൊണ്ടുവന്നത്‌. എന്നാൽ, കരാറുകാരുമായി ധനകാര്യ മന്ത്രി നടത്തിയ ചർച്ചയിൽ ഡിഎസ്‌ആർ 2021 നിലവിൽവന്നുവെന്നത്‌ ചുണ്ടിക്കാട്ടപ്പെട്ടു. ഇക്കാര്യം അനുഭാവപൂർണമായി പരിഗണിക്കാമെന്ന്‌ ധനകാര്യ മന്ത്രി ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത്‌ വകുപ്പിന്റെ നിരക്കുകൾ 2018ലെ ഡിഎസ്‌ആറിൽനിന്ന്‌ 2021ലെ ഷെഡ്യൂളിലേക്ക്‌ കലോചിതമായി പുതുക്കി നിശ്ചയിക്കുമെന്ന്‌ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന പൊതുമരാമത്ത് കോ-ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളും ചീഫ് എഞ്ചിനീയർമാരും മാസങ്ങളോളം യോഗം ചേർന്ന് ചർച്ച നടത്തി യതിന്റെ അടിസ്ഥാനത്തിൽ ചീഫ് എഞ്ചിനീയറന്മാരുടെ സമിതി .തയ്യാറാക്കിയ കേരള ഷെഡ്യൂൾ ഓഫ് റേറ്റ് സ് (KSR ) 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 2021ലെ DSR ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുത്തുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 2021 എന്ന് പിശകായി ചേർത്തതാണെന്നാണ് കരുതുന്നത്. 2024ലെ ഡി.എസ്.ആർ 2024 ഏപ്രിൽ 1 മുതൽ നടപ്പാക്കിയെന്നാണ് CPWD വെബ് സൈറ്റിൽ കാണുന്നത്. എന്നാൽ 2023 ലെ DSR വരെയുള്ളതേ,ഇന്നലെ ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞുള്ളൂ. CPWD മാന്വലിലും നാഷണൽ ബിൽഡിംഗ് കോഡിലും വരുത്തുന്ന ദേദഗതികൾ അപ്പഴപ്പോൾ കേരള പൊതുമരാമത്ത് വകുപ്പ് പ്രാബല്യത്തിൽ വരുത്തുന്നുണ്ട്. അതു പോലെ DSR-ലെ പുതിയ പതിപ്പും കേരളം നടപ്പാക്കണം.
വിപണി നിരക്കുകളോട് പൊരുത്തപ്പെടുന്നതായിരിക്കണം ഷെഡ്യൂൾ നിരക്കുകൾ. ടെണ്ടറിനു ശേഷമുണ്ടാകുന്ന വിലവർദ്ധനയ്ക്ക് നഷ്ടപരിഹാരം ഉറപ്പു നൽകുന്ന വിലവ്യതിയാന വ്യവസ്ഥയും കരാർ വ്യവസ്ഥകളുടെ (SBD)ഭാഗമാകണം.

ഒട്ടേറെ കരാറുകാർ ബിലോ നിരക്കുകളിൽ ടെണ്ടർ ചെയ്യുന്നുവെന്നതാണ് ധനവകുപ്പിന്റെ ആക്ഷേപം. എന്നിട്ടും 40 ശതമാനം വരെ ഉയർന്ന നിരക്കുകൾ പല കരാറുകാർക്കും സർക്കാർ അനുവദിക്കുന്നുമുണ്ട്. തൊഴിലാളികളുടെ പരസ്പര സഹായ സഹകരണ സംഘങ്ങൾ എന്നറിയപ്പെടുന്ന ഊരാളുങ്കൾ പോലെയുള്ള സംഘങ്ങൾ, അക്രെഡിറ്റഡ് ഏജൻസികൾ, അതിഥി കരാറുകാർ തുടങ്ങിയവരോട് മത്സരിച്ചു വേണം കേരള കരാറുകാർ പ്രവർത്തികൾ ഏറ്റെടുക്കേണ്ടത്. മത്സരത്തിന്റെ കാർക്കശ്യംമൂലം നിരവധി കരാറുകാർ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. ബാങ്ക് വായ്പ നിലനിറു ത്തണമെങ്കിൽ , കൈവശ്യം വർക്കുകൾ ഉണ്ടായിരിക്കണമെന്നതും , ബിലോയിലാണെങ്കിലും വർക്ക് എടുക്കാൻ കരാറുകാരെ നിർബന്ധിതരാക്കുന്നു.

വികാസ് മുദ്രയ്ക്കു വേണ്ടി വാർത്താ സങ്കലനം നടത്തിയത്.
വർഗീസ് കണ്ണമ്പള്ളി
വിഹരിദാസ്
സുനിൽ പോള,
തോമസ്കുട്ടി തേവരുമറിയിൽ
അജി വള്ളിക്കോട്.


Share this post:

Leave a Reply

Your email address will not be published. Required fields are marked *