ശശി തരൂർ വിവാദവും സംരംഭകരും.

Share this post:

കേരള സാമൂദായിക നേതാക്കളെല്ലാം സംരംഭങ്ങൾ നടത്തുകയും സംരംഭകരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച വരുമാണ്. ശ്രീനാരായണഗുരുവിൽ നിന്നും ഒരു രൂപ വീതം കൈനീട്ടം വാങ്ങി തുടങ്ങിയ നിരവധി സംരംഭങ്ങൾ കേരളത്തിൽ മികച്ച നിലയിൽ എത്തിയിട്ടുണ്ട്. മന്നത്ത് പത്മനാഭൻ എൻ.എസ്.എസിലൂടെ മികച്ച സംരംഭങ്ങളാണ് ആരംഭിച്ചത്. സ്വസമുദായാംഗങ്ങളെ നല്ല സംരംഭകരാക്കാൻ അദേഹം സഹായിച്ചിട്ടുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ, കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രവർത്തനം കുടിയേറ്റ കർഷകരുടെ അദ്ധ്വാനമായിരുന്നു. ക്രിസ്തൻ മിഷനറിമാരുടെ പ്രോത്സാഹനം കർഷകർക്കൊപ്പം ഉണ്ടായിരുന്നു.

വിദ്യാഭ്യാസ , ആരോഗ്യ, വാണിജ്യ, വിദ്യാഭ്യാസ സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിൽ, സാമുദായിക ഏജൻസികളുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. എന്നാൽ ,പിൽക്കാലത്ത് രാഷ്ട്രിയം മുഖ്യധാരയിലെത്തിയപ്പോൾ . ട്രെയ്ഡ് യുണിയനുകൾ രംഗം കയ്യടക്കി. സംഘടിത തൊഴിലാളി സംഘടനകൾ രാഷ്ട്രീയ കക്ഷികളുടെ അവിഭാജ്യ ഘടകങ്ങളായി. പണം മുടക്കി തൊഴിൽ ചെയ്യുന്നവർക്കുമേൽ, തൊഴിലാളി സംഘടനകളും നേതാക്കളും ആധിപത്യം പുലർത്തി തുടങ്ങി. ഇപ്പോഴും പല പൊതുമേഖലാ സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് , തൊഴിലാളി നേതാക്കളാണ്. നോക്കുകൂലി അവസാനിപ്പിക്കണമെന്നു പറഞ്ഞു കൊണ്ടിരുന്ന യു.ഡി.ഫ്, അത് നിറുത്തലാക്കുന്നതിൽ നിസഹായരായിരുന്നു. ഇടത് മുന്നണി മുൻകൈ എടുത്തപ്പോഴാണ് നോക്കുകൂലി ഇല്ലാതായി തുടങ്ങിയത്. ഉമ്മൻ ചാണ്ടി സർക്കാരും പിണറായി സർക്കാരും വികസന രംഗത്ത് നല്ല തുടക്കങ്ങൾ സൃഷ്ടിച്ചു. ഏതു് മെച്ചമെന്ന് വിലയിരുത്തേണ്ടതു് ജനങ്ങളാണ്.

അതിർ കടന്ന തൊഴിലാളി പ്രേമം നാടിന്റെ വികസനത്തിന് തടസം സൃഷ്ടിക്കുമെന്ന നിലപാടിലേയ്ക്ക് കേരളത്തിലെ മുന്നണികൾ എത്തിച്ചേരണം. സംരംഭക സൗഹൃദ സമീപനം ഉണ്ടാകുന്നില്ലെങ്കിൽ കേരളത്തിൽ നിന്നുള്ള അഭ്യസ്ഥവിദ്യരുടെ കൊഴിഞ്ഞു പോക്ക് വീണ്ടും വർദ്ധിക്കും. സംസ്ഥാനത്ത് തൊഴിലില്ലാഴ്മ വർദ്ധിക്കും. ശരി തരൂരിന്റെ പ്രസ്താവനയുടെ മെരിറ്റിലേയ്ക്ക് കടക്കുന്നില്ല. എന്നാൽ അദ്ദേഹം അഴിച്ചു വിട്ട വിവാദം, ഇടത് –വലത് മുന്നണികളെ ,തങ്ങളാണ് മികച്ച സംരംഭക സൗഹൃദ മുന്നണിയെന്ന അവകാശ വാദത്തിൽ എത്തിച്ചിരിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റാർട്ട് അപ്പുകളും വ്യവസ്ഥയങ്ങളും കേരളത്തിലുണ്ടാക്കാൻ, ഈ അവകാശ വാദങ്ങൾ സഹായിക്കുമെങ്കിൽ നന്നായിരുന്നു. സംരംഭങ്ങൾക്കൊപ്പം തൊഴിലാളികളും നിലനില്ക്കണം. എന്നാൽ സംരംഭങ്ങൾക്ക് താങ്ങാനാവാത്ത തൊഴിലാളി സംഘടനകൾ അപകടകരമാണ്. ഇടതു-വലത് മുന്നണികൾ പ്രായോഗികമായ ഈ നിലപാട് സ്വീകരിച്ചാൽ കേരളം രക്ഷപെടും.

വർഗീസ് കണ്ണമ്പള്ളി.


Share this post:

3 Replies to “ശശി തരൂർ വിവാദവും സംരംഭകരും.”

  1. ശശി തരൂരിൻ്റെ ജീവിതം ചെറിയൊരു തൊഴിലാളി മാത്രം. അദ്ദേഹം കിട്ടിയ ജോലി ഒരു പക്ഷെ കൃത്യമായി ചെയ്യാൻ പ്രാപ്തനായിരിക്കാം ഏന്നാൽ ഒരു നല്ല സംഘാടകൻ ആണ് എന്നു അവകാശം ഇല്ല എത്രകാലം ആയിട്ടും എംപി ഫണ്ട് പോലും മുഴുവൻ ഉപയോഗിക്കാത്ത ഇരുകാലി മാത്രം.
    ലോകത്സാരെ എപ്പോൾ എങ്ങനെ ബന്ധപ്പെട്ടാൽ സമൂഹം കെട്ടിപ്പടുക്കാൻ എന്ന യാഥാർഥ്യം നടപ്പിലാക്കാൻ കോടികൾ കെട്ടിപ്പിടിച്ചു ചാകുമ്പോൾ കൊണ്ടുപോകാമെന്ന മൂട സ്വർഗത്തിൽ ജീവിക്കുന്ന ഒരു കോമാളി യൂം എഴുത്തുകാരനും. റിംഗം അരി jhu കളിക്കാൻ കോമാലിക്ക് മാത്രം ഉള്ള പ്രത്യേകതയാണ്

Leave a Reply

Your email address will not be published. Required fields are marked *