മുള ഒരു സമ്പത്ത്.

Share this post:

കോട്ടയം: 2017 വരെ ഒരു വനവിഭവം എന്ന നിലയിൽ മാത്രം കരുതപ്പെട്ടിരുന്ന മുള ഇപ്പോൾ പ്രധാനപ്പെട്ട കാർഷികോല്പന്നമായി മാറിയിരിക്കുന്നു. വാണിജാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നു. ഫാം ടൂറിസത്തിലെ ഒരു ഘടകവുമായിരിക്കുന്നു. അന്തരീക്ഷത്തിൽ നിന്നു വൻതോതിൽ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്തു വളരുകയും മറ്റ് സസ്യങ്ങളെക്കാൾ 35% വരെ കൂടുതൽ ഓക്സിജൻ ഉല്പാദിപ്പിക്കാനും മുളയിനങ്ങൾക്ക് കഴിയുന്നുവെന്നതും ഒരു റിക്കാർഡാണ്. മണ്ണൊലിപ്പ് തടയുക, മണ്ണിലെ ഈർപ്പം വർദ്ധിപ്പിക്കുക, നിലനിറുത്തുക, എന്നിവയ്ക്കും മുള സഹായമൊകുന്നു. ബാംബുവിന്റെ ടെൻസിൽ സ്ട്രെന്ത് സ്റ്റീലിനെക്കാൾ അധികമാണെന്നത് പലർക്കും ഒരു അത്ഭുതമായിരിക്കും. വൈദ്യുതി, എത്തനോൾ (EthonoI) എന്നിവ.ഉല്പാദിപ്പി ക്കുന്നതിനും മുള ഉപയോഗിക്കുന്നു. കാർബർ ക്രെഡിറ്റിംഗിലൂടെയും മുളങ്കാടുകൾക്ക് വരുമാനം ലഭിക്കും. ഒരു മികച്ച സംരംഭമായി മുളയെ എങ്ങനെ ഉപയോഗിക്കാമെന്ന് സംരംഭകർ അന്വേഷിച്ച് തുടങ്ങിയിരിക്കുന്നു. ജനുവരി 29 – ന് തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ കരാറുകാർ സംഘടിപ്പിച്ചിട്ടുള്ള സംരംഭക ക്യാമ്പിൽ, മുളയുടെ വാണിജ്യ സാദ്ധ്യതകൾ ജോയി മൂക്കൻ തോട്ടത്തിൽ (KSS സംസ്ഥാന പ്രസിഡന്റ്) സ്വന്തം അനുഭവത്തിൽ നിന്നും അവതരിപ്പിക്കുന്നതാണ്.


Share this post:

Leave a Reply

Your email address will not be published. Required fields are marked *