LSGD-PMU-RKI പ്രവർത്തികളുടെ സമയപരിധി ദീർഘിപ്പിക്കൽ

Share this post:

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് LSGD-PMU-RKI പ്രവർത്തികളുടെ കാലാവധി ആറുമാസം വരെ പിഴയില്ലാതെ ദീർഘിപ്പിച്ച് നൽകുന്നതിനുള്ള അധികാരം ചീഫ് എഞ്ചിനീയർക്ക് നൽകികൊണ്ട് ഉത്തരവായി. ചങ്ങനാശ്ശേരി എം.എൽ.എ അഡ്വ. ജോബ് മൈക്കിളിന്റെയും കെ. ജി.സി.എ കോട്ടയം ജില്ലാ സെക്രട്ടറി മനോജ് പാലത്രയുടെയും നേതൃത്വത്തിൽ കരാറുകാർ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന് നിവേദനം നൽകിയതിനെ തുടർന്നാണ് പുതിയ ഉത്തരവ്. ഹിൻഡ്രൻസ് രജിസ്റ്റർ, TOC യിലെ കുറവ്, കുടിശ്ശിക എന്നിവയുടെ അടിസ്ഥാനത്തിൽ, ആവശ്യമായ TOC പിഴയില്ലാതെ അനുവദിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നതെന്നും അത് അനുവദിക്കണമെന്നും മനോജ്, പാലാത്ര അറിയിച്ചു. മന്ത്രിക്ക് എം.എൽ.എ. മുഖേന വീണ്ടും നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വികാസ് മുദ്രയ്ക്ക് വേണ്ടി
കെ രഘുനാഥൻ, ഹരിപ്പാട്.


Share this post:

Leave a Reply

Your email address will not be published. Required fields are marked *