വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളും ഭാഗമാക്കണം

Share this post:

തിരുവനന്തപുരം: 2018 ലെ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ് (DSR)അടിസ്ഥാനമാക്കിയാണ് കേരളത്തിൽ നിർമ്മാണ പ്രവർത്തികൾക്ക് ഇപ്പോഴും ടെണ്ടറുകൾ വിളിക്കുന്നത്. കേന്ദ്ര സർക്കാർ പങ്കാളിത്വമുള്ള എല്ലാ പദ്ധതികളിലും ( ജൽ ജീവൻ കുടിവെള്ള പദ്ധതി ഉദാഹരണം) കേന്ദ്രവിഹിതം കുറയുന്നതിന് ഇത് കാരണമാകുന്നു. 2018 ലെ നിരക്കുകളിൽ ടെണ്ടർ വിളിക്കുമ്പോൾ അടങ്കൽ തുക ഒരു കോടി വരുന്ന ഒരു പ്രവർത്തിയുടെ, അടങ്കൽ 2025 ലെ വിപണി നിരക്കിൽ തയ്യാറാക്കിയാൽ ഒരു കോടി മുപ്പത് ലക്ഷമെങ്കിലുമാകും. അതായത് ഒരു കോടി മുപ്പത് ലക്ഷത്തിന്റെ വിഹിതം ലഭികേണ്ട സ്ഥാനത്തു് ഒരു കോടിയുടെ വിഹിതം മാത്രമേ, സംസ്ഥാനത്തിന് ഇപ്പോൾ ലഭിക്കുന്നുള്ളൂ. അതിനാൽ ഏറ്റവും പുതിയ നിരക്കുകളിൽ അടങ്കലുകൾ തയ്യാറാക്കണം. DSR ആയാലും KSR ആയാലും വിപണി നിരക്കുകളുമായി പൊരുത്തപ്പെടണം. ടെണ്ടർ നടന്നതിനു ശേഷം ഉണ്ടാകുന്ന വിലവർദ്ധനവിനും പരിഹാരം ഉണ്ടാക്കാൻ വൻകിട പദ്ധതികളിൽ വ്യവസ്ഥയുണ്ട്. ഒരു വസ്തുവിന്റെ വില 5 ശതമാനത്തിലധികം വർദ്ധിച്ചാൽ അതിന് കരാറുകാരന് നഷ്ടപരിഹാരം നൽകാനാണ് വ്യവസ്ഥ. വില.അഞ്ചു ശതമാനത്തിലേറെ കുറഞ്ഞാൽ, കരാർ തുകയിൽ തത്തുല്യമായ കുറവും ഉണ്ടാകും. അടങ്കൽ തുകയോ പൂർത്തീകരണ കാലാവധിയോ കണക്കിലെടുക്കാതെ എല്ലാ പ്രവർത്തികളുടെയും കരാർ വ്യവസ്ഥകളിൽ (SBD) വില വ്യതിയാന വ്യവസ്ഥ ഉൾക്കൊള്ളിക്കണം. എന്നാൽ, സിമന്റ്, സ്റ്റീൽ, ബിറ്റു മിൻ തുടങ്ങിയവയ്ക്ക് നൽകി വന്നിരുന്ന വിലവ്യത്യാസം പോലും ഇപ്പോൾ കരാറുകാർക്ക് നൽകുന്നില്ല. അസാധാരണ വില വർദ്ധനവ് ഉണ്ടായപ്പോൾ ഭീമമായ നഷ്ടം പല കരാറുകാർക്കും ഉണ്ടായി. വില വർദ്ധനയുണ്ടാകുമ്പോൾ, ഉല്പാദകർക്കെതിരെ സമരം ചെയ്യേണ്ട സ്ഥിതിയാണ്. പലപ്പോഴും അപ്രായോഗിക മാണിത് .ക്വാറി ഉല്പന്നങ്ങൾ ഉൾപ്പെടെ ഏതു് നിർമ്മാണവസ്തുവിന്റെ വില വർദ്ധിച്ചാലും, കരാറുകാർക്ക് നഷ്ടപരിഹാരം ലഭ്യമാകുകയാണ് വേണ്ടത്.

വികാസ് മുദ്രയ്ക്ക് വേണ്ടി
സുനിൽ പോള, കണ്ണൂർ.


Share this post:

Leave a Reply

Your email address will not be published. Required fields are marked *