സംരംഭക ക്യാമ്പ്എന്തിന്?

Share this post:

ജനുവരി 29ന് തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സംരംഭക ക്യാമ്പിനെക്കുറിച്ചുള്ള
അന്വേഷണങ്ങൾക്കുള്ള മറുപടിയാണിത്.

കരാർ പണിക്ക് ഒപ്പം, അല്ലെങ്കിൽ പകരം, ഒരു മികച്ച തൊഴിൽ കൂടി നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് സംരംഭക ക്യാമ്പ് . കരാർ പണി നേരിടുന്ന പ്രതിസന്ധിയിൽ മനം മടുത്തു് ,രംഗം വിട്ടവർ അനേകരാണ്. അവരിൽ ചിലർ ഇതിനോടകം മികച്ച സംരംഭങ്ങളുടെ ഉടകമകളുമായിട്ടുണ്ട്. കടുത്ത പ്രതിസന്ധിയ്ക്കിടയിൽ എങ്ങനെ പലരും കരാർ പണി തുടരുന്നു എന്ന അന്വേഷണം വളരെ കൗതുകകരമായ അറിവുകളാണ് പകർന്നു തന്നത്. ജീവിത ഭദ്രത ഉറപ്പുള്ള ഒരു തൊഴിൽ കൂടി അവർ കണ്ടെത്തിയിരിക്കുന്നു ! അവരുടെ അനുഭവങ്ങൾ ക്യാമ്പിൽ വിവരിക്കപ്പെടും..

  1. സംരംഭക ക്യാമ്പിന്റെ ആദ്യ ഭാഗം വാറ്റ്, സർവ്വീസ് ടാക്സ്, ജി.എസ്.ടി എന്നിവയിൽ കുരുങ്ങി വിഷമിക്കുന്ന കരാറുകാർക്കുള്ളതാണ്. സെൻട്രൽ ജി.എസ്.ടിയിലെ സീനിയർ സൂപ്രണ്ട് ഉചിതമായ പരിഹാരം നിർദ്ദേശിക്കും.
  2. നിർമ്മാണ മേഖല, ടൂറിസം, കാർഷിക-വ്യവസായ മേഖല (ഇലക്ടിക്കൽ, ഐ.ടി. ഇലക്ട്രോണിക്സ് മെക്കാനിക്കൽ ഉൾപ്പെടെ), പ്രതിരോധ വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതു സംരംഭങ്ങൾക്കുള്ള
    സാങ്കേതിക വിദ്യയും പരിശീലനവും ലഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ക്യാമ്പിലുണ്ടാകും.
  3. ധനലക്ഷ്മി ബാങ്കും കേരള ഫിനാൻഷ്യൽ കോർപ്പറേഷനും സംരംഭകരുടെ സാമ്പത്തികാവശ്യങ്ങൾക്കുള്ള പദ്ധതികൾ മുന്നോട്ടുവയ്ക്കും.
  4. സ്റ്റാർട്ട് അപ്പുകൾ, എൻ.ജി.ഒ.കൾ , കമ്പനികൾ തുടങ്ങിയവ രജിസ്റ്റർ ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള വിവരങ്ങളും ക്യാമ്പിൽ ലഭിക്കും. കരാറുകാരുടെ വ്യക്തിഗത ലൈസൻ സുകൾ, കമ്പനികളായി മാറ്റാനുള്ള അനുമതി ഉടനെ പ്രതീക്ഷിക്കുന്നു.

ഭാവിയിൽ ആഗോള തലത്തിൽ ഇടപാടുകൾ നടത്താൻ ശേഷിയുളള ചെറു സംരംഭങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിയ്ക്കേണ്ടതു്. 29-1-2025 ലെ ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ കൂട്ടാഴ്മ രൂപീകരിക്കുകയും തുടർ സഹായങ്ങൾക്ക് ഹെൽപ് ഡസ്ക്കുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യും. കേന്ദ്ര – സംസ്ഥാനമ്പർക്കാരുകളും അന്താരാഷ്ട്ര ഏജൻസികളും നൽകുന്ന സഹായങ്ങൾക്ക് അർഹത നേടാനുള്ള സ്ഥിരം പരിശീലന പരിപാടികളും തുടർന്ന് ഉണ്ടാകും.

അന്വേഷണങ്ങൾക്ക്
Email: kgcasince2002@gmail.com
ഫോൺ : 8281358663

വികാസ് മുദ്രയ്ക്ക് വേണ്ടി
വർഗീസ് കണ്ണമ്പള്ളി.
9447115656


Share this post:

Leave a Reply

Your email address will not be published. Required fields are marked *