കൊച്ചി ജനു – 21: ഇൻഡ്യൻ റെയിൽവെ ഇൻഫ്രാസ്ട്രച്ചർ പ്രൊവൈഡേഴ്സ് അസോസിയേഷൻ (IRIPA) 16 -ാം മത് ദേശിയ സമ്മേളനം, ജനുവരി 23 വ്യാഴം രാവിലെ മുതൽ കൊച്ചി ബോൾഗാട്ടി ലുലു ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും. ഗോവ ഗവർണർ അഡ്വ പി.എസ്.ശ്രീധരൻ പിള്ളയാണ്, ഉൽഘാടകൻ.
ഇന്ത്യൻ റെയിൽവെയുടെ 16 സോണുകളിലും 68 ഡിവിഷനുകളിലുമായി പ്രവർത്തിക്കുന്ന അറുനൂറിൽപരം അംഗങ്ങളാണ് , ഇൻഡ്യൻ റെയിൽവെ സർവ്വീസ് പ്രൊവൈഡേഴ്സിന്റെ കരുത്ത്. അശോക് കുമാർ പഥക്ക് (ചെയർമാൻ) അലക്സ്.പി. സിറിയക്ക് പെരുമാലിൽ, വൈസ് പ്രസിഡന്റ് , രാജേഷ് കുമാർ മെൻഗാണി (ജനറൽ സെക്രട്ടറി) എന്നിവരാണ് നിലവിൽ ഭാരവാഹികൾ. കേരളത്തിലെ റെയിൽവെ വികസനത്തിന് കരാറുകാരുടെ പങ്ക് അതിശയകരമാണെന്നും ഓരോ പ്രോജക്ടും വിജയിപ്പിക്കാൻ കരാറുകാർ പരമാവധി ശ്രദ്ധിക്കാറുണ്ടെന്നും ദേശിയ വൈസ് പ്രസിഡന്റ്, അലക്സ് പി. സിറിയക്ക് പെരുമാലിൽ പ്രസ്താവിച്ചു. ബിൽഡേഴ്സ് അസോസിയേഷൻ കേരളാ സ്റ്റേറ്റ് ചെയർമാൻ എന്ന നിലയിലും സതേൺ റയിൽവെ കോൺട്രാക്ടേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുള്ള അലക്സ് , ഇന്ത്യൻ റെയിൽവെ കരാറുകാരുടെ കേരള മുഖമാണ്.
കെ.എ. ജോൺസൺ.
ജനറൽ സെക്രട്ടറി (SRCO )& ജനറൽ കൺവീനർ, സംഘാടക സമിതി.