നിർമ്മാണ കരാർ മേഖലയിലെ പ്രതിസന്ധി മറികടക്കാനുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം പുതു വഴികൾ കണ്ടുപിടിച്ച് വിജയിക്കാനുള്ള സംരംഭങ്ങളും ആവശ്യമാണെന്ന് ബോദ്ധ്യമായിരിക്കുന്നു. 2018 ലെ DSR നിരക്കുകളിലാണെങ്കിലും പൊതുമരാമത്ത് വകുപ്പ് ടെണ്ടറുകൾ 79 ശതമാനവും തദ്ദേശ സ്വയം ഭരണ വകുപ്പു ടെണ്ടറുകളിൽ74 ശതമാനവും ബിലോയിൽ പോകുന്നത് കരാർ മേഖല നേരിടുന്ന ഗുരുതര രോഗത്തിന്റെ ലക്ഷണമാണ്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഇരുപത് ശതമാനത്തിലേറെ സ്ഥിരം കരാറുകാർ രംഗം വിട്ടു. ബഹുഭൂരിപക്ഷവും കരകയറാകാത്ത കടക്കെണിയിലാണ്.മറ്റു ചിലർ പതുസംരംഭങ്ങളിലൂടെ സാമ്പത്തികഭദ്രതയിലേയ്ക്ക് മടങ്ങിവരുന്നുമുണ്ട്.
സർക്കാർ കരാറുകൾ, ഭരണഘടനാധിഷ്ഠിതമാണെങ്കിലും, അത് നിരവധി കുടുംബങ്ങളെ കടക്കെണിയിലാക്കുന്നുവെന്ന് ബാങ്കുകളിലെ വിവരങ്ങൾ ശേഖരിച്ചാൽ മനസിലാകും. ഈ സന്ദർഭത്തിൽ നിർമ്മാണ കരാർ മേഖല സുരക്ഷിതമാക്കാനുള്ള തീവ്ര പരിശ്രമങ്ങൾക്കൊപ്പം പുതിയ തൊഴിലിടങ്ങൾ കണ്ടെത്താനുള്ള നടപടികളും ആവശ്യമാണ്. കാർഷികം ,പ്രതിരോധം, ടൂറിസം, ഐ. റ്റി., ഇലക്ടിക്കൽ, ഇലക്ട്രോണിക്ക്സ്, തുടങ്ങിയ മേഖലകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധാരാളം സംരംഭങ്ങൾക്ക് അവസരങ്ങൾ തുറന്നിരിക്കുന്നു. കാർഷികോല്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനം ഭാരതത്തിനുണ്ടെങ്കിലും അന്താരാഷ്ട വിപണിയിൽ നമ്മുടെ സംഭാവന ഒരു ശതമാനം പോലുമില്ല. അതിനാൽ അന്താരാഷ്ട്ര നിലവാരമുള്ള കാർഷികോല്പന്നങ്ങളുടെ സംരംഭങ്ങൾക്ക് അനന്തസാധ്യതകളാണു ള്ളത്. ഫാംടൂറിസം മേഖലയിലും പുതു അവസരങ്ങൾ ധാരാളമുണ്ട്. പുതുസംരംഭങ്ങളാരംഭിക്കാൻ കഠിന പരിശീലനവും കഠിനാധ്വാനവും ആവശ്യമാണ്. അതിനുള്ള വേദികൾ തുടങ്ങുകയാണ്. 2025 ജനുവരി 27 ന് തിരുവനന്തപുരം ചാവടിമുക്കിലുള്ള (ശ്രീകാര്യത്തിനടുത്ത് ) ഗുലാത്തി ഇൻസ്റ്റിട്യൂട്ടിൽ വച്ച് ആദ്യ പരിശീലന ക്യാമ്പ് ആരംഭിക്കുന്നു.
അന്വേഷണങ്ങൾക്ക് കെ.ജി.സി എ യുടെ തിരുവനന്തപുരം ആഫീസുമായി ബന്ധപ്പെടുക.
മൊബൈൽ : 828135 8663
email. kgcasince2002@gmail.com