ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ സംസ്ഥാന വിഹിതം നൽകുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ച 288 കോടി രൂപയുടെ പ്രത്യേക സഹായധനമാണ് , വാട്ടർ അതോരിറ്റി മുൻഗണനാ തത്വം മറികടന്ന് ഏതാനും കരാറുകാർക്ക് നൽകിയത്. 1999 ലെ കേരള ഹൈക്കാടതിയുടെ “ആദ്യം ചെയ്ത പണിയുടെ പണം ആദ്യം ” എന്ന നിർദ്ദേശമാണ് ലംഘിക്കപ്പെട്ടത്. ഭരണഘ്യനയുടെ ആർട്ടിക്കിൾ 14 – ന് അനുസൃതമായിട്ടാണ് കേരള ഹൈക്കോടതി വിധി നൽകിയത്. പൊതു മരാമത്ത് ജലവിഭവ വകുപ്പുകളിൽ ബില്ലുകളുടെ മുൻഗണനാ തത്വം കർശനമായി പാലിക്കുന്നു. ജനുവരി ആറിന് ജലഭവനിൽ നിന്നും സെക്രട്ടറിയേറ്റിലേയ്ക്ക് കേരള ഗവ കോൺട്രാക്ടേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉൽഘാടനം ചെയ്ത മുൻമന്ത്രി വി.എസ്.ശിവകുമാറും ഏഴാം തീയതി ജലഭവനിലേയ്ക്ക് സംയുക്ത സമരസമിതി നടത്തിയ മാർച്ച് ഉൽഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ബില്ലുകളുടെ മുൻഗണന തെറ്റിച്ച വാട്ടർ അതോരിറ്റിടെ നടപടിയെ അപലപിച്ചു.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കും സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതി നൽകുമെന്ന് കോ – ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ നജീബ് മണ്ണേൽ , വർഗീസ് കണ്ണമ്പള്ളി, ആർ. രാധാകൃഷ്ണൻ , കെ. അനിൽ കുമാർ,ശ്രീജിത്ത് ലാൽ , ഡിജോ ഡൊമിനിക്ക് , മനോജ് പാലാത്ര, എന്നിവർ അറിയിച്ചു. മുൻഗണനാ ക്രമത്തിൽ 288 കോടി രൂപ വിതരണം ചെയ്താൽ 6.18 കോടി രൂപ മാത്രം ലഭിക്കുന്ന ഒരു കമ്പനിക്ക് , മുൻഗണന അട്ടിമറിച്ചപ്പോൾ ലഭിച്ചതു് 183 കോടി രൂപ ! അഡ്വ. ജോമി ജോർജ് ,അഡ്വ. ലതാകുമാരി , അഡ്വ. ബിജു പോൾ എന്നിവരടങ്ങിയ നിയമ സഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്. വാട്ടർ അതോരിറ്റി മാനേജ്മെന്റ് തെറ്റ് തിരുത്തണമെന്നും അല്ലാത്ത പക്ഷം ബിൽ തുകകൾ വാങ്ങിയെടുക്കാൻ കരാറുകാർ ലേലം വിളിയിൽ പങ്കെടുക്കേണ്ടിവരുമെന്നും കെ. ജി.സി.എ. സംസ്ഥാന ജനറൽ സെകട്ടറി വി.ഹരിദാസ് പ്രസ്താവിച്ചു.
അഷറഫ് കടവിളാകം.