ഷിൻകാൻസെൻ എന്ന പേരിൽ അറിയപ്പെടുന്ന ബുള്ളറ്റ് ട്രെയിനുകൾ ഇപ്പോൾ അവിടെ മണിക്കൂറിൽ 300 മുതൽ 350 വരെ കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. മണിക്കൂറിൽ ആയിരം കിലോമീറ്റർ വരെ വേഗതയുള്ള ബുള്ളറ്റ് ട്രെയിനുകൾ കൊണ്ടുവരാനുള്ള ഗവേഷണത്തിലുമാണ് ജപ്പാൻ. ഇന്ത്യയെക്കാൾ പതിന്മടങ്ങ് ഭൂകമ്പ സാദ്ധ്യതയുള്ള രാജ്യമാണ് ജപ്പാൻ. അതിവേഗ റെയിൽപാതകളിൽ പലതിൻ്റെയും നല്ല പങ്ക് നിർമ്മാണവും തുരങ്കങ്ങളിലൂടെയും ആകാശപാതകളിലൂടെയുമാണ്.
മലകൾക്ക് സമീപത്തുകൂടിയും ഉള്ളിലൂടെയും നിർമ്മിക്കുന്ന നമ്മുടെ റോഡുകളും റെയവെ ലൈനുകളും ആശങ്കയോടെയാണ് നമ്മൾ കാണുന്നത്. കൊങ്കൺ റെയിൽവെയും ദേശീയ പാത 66-ഉം ഉദാഹരണങ്ങൾ മാത്രം. മലകൾക്കരികിലൂടെയും ഉള്ളിലൂടെയുമുള്ള റോഡുകളും റെയിൽവെ ലൈനുകളും അപകടരഹിതമാക്കുന്നതിനുള്ള നിർമ്മാണ വൈദഗ്ദ്യം ജപ്പാൻ പുലർത്തുന്നു. മണ്ണിടിച്ചിരിൽ തടയാൻ മാത്രമല്ല, മലമുകളിലുള്ള കൂറ്റൻ പാറകൾ ഭൂകമ്പത്തിൽ പോലും താഴെ വീഴാതിരിക്കാനുള്ള മുന്നൊരുക്കവും നടത്തപ്പെടുന്നു. പാറകൾ വയർ റോപ്പുകളുപയോഗിച്ച് കൃത്യമായി ആങ്കർ ചെയ്യുന്നു. മലകളുടെ “ആരോഗ്യ പരിപാലനം ” സൂക്മതയോടെ നിർവ്വഹിക്കുന്നു.
ഭൂകമ്പങ്ങളുമായി പൊരുത്തപ്പെട്ട്, ജപ്പാൻ പാതകളെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് നമ്മൾ കണ്ടു പഠിക്കുക തന്നെ വേണം.