Contractors Training Program Kottayam KGCA

റോഡ് നിർമ്മാണത്തെക്കുറിച്ച് സാങ്കേതിക സെമിനാർ.

Share this post:

റോഡ് നിർമ്മാണത്തെക്കുറിച്ച് സാങ്കേതിക സെമിനാർ. 2024 ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4:00 മണി വരെ കോട്ടയം പാത്താമുട്ടം സെൻ്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ. KSRRDA ചീഫ് എഞ്ചിനീയർ ആർ.എസ്. അനിൽകുമാറാണ് ഉൽഘാടകൻ.

ചെറു റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടും. ഓരോ വിഷയത്തിലും അനുയോജ്യരായ പ്രഗത്ഭർ ക്ലാസുകൾ നയിക്കും. സെൻ്റ് ഗിറ്റ്സ് കോളേജിലെ സിവിൽ ഡിപ്പാർട്ട്മെൻ്റും സഹകരിക്കും. വിശദമായ എഞ്ചിനിയറിംഗ് സർവ്വേ നടത്തി സർവ്വേഫലങ്ങളുടെ അടിസ്ഥാനത്തിൽ, എഞ്ചിനീയറിംഗ് തത്വങ്ങൾ ബലികഴിക്കാതെ റോഡുകളുടെ രൂപകല്പനകളും അടങ്കലുകളും തയ്യാറാക്കപ്പെടണമെന്ന ആവശ്യം കെ.ജി.സി.എ. സർക്കാരിൻ്റെ മുൻപിൽ സമർപ്പിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് സർവ്വേ റിപ്പോർട്ടും ഡീറ്റയിൽഡ് എസ്റ്റിമേറ്റും, ടെണ്ടർ ഷെഡ്യൂളിൻ്റെ ഭാഗമാക്കണമെന്നും കെ.ജി.സി.എ.ആവശ്യപ്പെടുന്നു. തട്ടിക്കൂട്ടി അടങ്കലുകൾ തയ്യാറാക്കപ്പെടുന്നതുമൂലം കരാറുകാർ ഇനി പീഡിപ്പിക്കപ്പെടരുത്.
സെമിനാറിൽ പങ്കെടുക്കുന്നവരുടെ പ്രത്യേക വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നതും തുടർ സംശയനിവാരണത്തിനുള്ള സൗകര്യം ഉറപ്പാക്കുന്നതുമാണ്.


Share this post:

Leave a Reply

Your email address will not be published. Required fields are marked *