ടാറിന് വില വ്യത്യാസം നൽകുക, വില വ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളുടെയും ഭാഗമാക്കുക, ക്വാറി-ക്രഷർ ഉല്പന്നങ്ങൾക്ക് വയനാട് ജില്ലയിൽ അനുഭവപ്പെടുന്ന ക്ഷാമത്തിനും അന്യായ വിലക്കയറ്റത്തിനും പരിഹാരം കാണുക , ലൈസൻസ് കാലാവധി 5 വർഷമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം കെ.ജി.സി.എ വയനാട് ജില്ലാ ഭാരവാഹികൾ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകി. പ്രശ്നം സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയിൽ കൊണ്ടു വരുമെന്നും തനിക്ക് നേരിട്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എത്രയും വേഗം ചെയ്യാമെന്നും മന്ത്രി അറിയിച്ചു
കെ. ജി.സി.എ ജില്ലാ പ്രസിഡന്റ് വി.ഡി.ദേവസ്യാ, സെക്രട്ടറി നജ്മുദ്ദിൻ , താലൂക്ക് പ്രസിഡന്റ് എൻ.വി.ബാബു, മാർട്ടിൻ എന്നിവരാണ് മന്ത്രിക്ക് നിവേദനം നൽകിയതു്.
എ.കെ.മാത്യൂ , കെ. ജി.സി.എ സംസ്ഥാന വൈസ് പ്രസിഡന്റ്.