കോൾഡ് മിക്സ് ടെക്നോളജി, പ്രകൃതി സൗഹൃദ ടാറിംഗ് – പരിശീലന ക്ലാസ്

Share this post:

റോഡിന്റെ ഉപരിതലം ഇളക്കിയെടുത്ത് അധികമായി വേണ്ടി വരുന്ന ബിറ്റുമിനും അഗ്രിഗേറ്റ്സും കൂട്ടി ചേർന്ന് ടാറിംഗ് നടത്തുന്ന രീതിയാണ് കോൾഡ് മിക്സ് ടെക്നോളജി.

ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് അമ്പലപ്പുഴ റെയിൽവെ മേല്ലാലത്തിലും അപ്രോച്ച് റോഡുകളിലും കോൾഡ് മിക്സ് ടെക്നോളജി ഉപയോഗിച്ച് ടാറിംഗ് നടത്തിയിരുന്നു. ഇപ്പോഴും അത് കേടുപാട് കൂടാതെ നിലനില്ക്കുന്നു. ടാറിന്റെയും അഗ്രിഗേറ്റ്സിന്റെയും പുനർ ഉപയോഗം സാധ്യമാക്കുന്നതു് വളരെ പ്രയോജനകരമാണ്. അന്തരീക്ഷമലിനീകരണം കുറയുന്നുവെന്നതും സ്വാഗതാർഹമാണ്. 10 കോടി രൂപ വിലയുള്ള മെഷിനറി വാടകയ്ക്ക് ഇറക്കുമതി ചെയ്താണ് ഇ.കെ.കെ. ഇൻഫ്രാസ്ട്രച്ചർ കമ്പനി അമ്പലപ്പുഴയിൽ പ്രവർത്തി ചെയ്തത്. BMBC ശരിയായി ചെയ്ത റോഡുകളുടെ പുനരുദ്ധാരണത്തിന് കോൾഡ് മിക്സ് ടെക്നോളജി അഭികാമ്യമാണ്.

കോട്ടയം പാത്താമുട്ടത്തുള്ള സെന്റ് ഗിറ്റ്സ് കോളേജും ഹിൻകോൾ കമ്പനിയും ചേർന്ന് ഡിസംബർ 2 പരിശീലന ക്ലാസ് നടത്തുന്നു. താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 500 രൂപ.

നവംബർ 15-ന് മുൻപ്
Principal, Saintgits college of Engineering,
A/C No. 0848053000000022.
IFSC : SIBL0000848
എന്ന അക്കൗണ്ടിലേയ്ക്ക് 500 രൂപ അടച്ച് രജിസ്റ്റർ ചെയ്യുക.

Register Here

ഷാജി ഇലവത്തിൽ,
കെ. ജി.സി.എ ,കോട്ടയം, ജില്ലാ സെക്രട്ടറി .


Share this post:

Leave a Reply

Your email address will not be published. Required fields are marked *