കേരളത്തിലാദ്യമായി കരാറുകാരുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുങ്ങുന്നു. വകുപ്പ് മന്ത്രി ചെയർമാനും വകുപ്പ് സെകട്ടറി, ചീഫ് എഞ്ചിനീയറന്മാർ, കരാറുകാരുടെ പ്രതിനിധികൾ എന്നിവരടങ്ങിയ സ്ഥിരം സമിതികളാണ് രൂപീകരിക്കപെടുക. പൊതു മരാമത്ത് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസാണ് പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി ഭാരവാഹികളുമായി ഒക്ടോബർ 7-ന് മന്ത്രി നടത്തിയ ചർച്ചയിലാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്.
സമിതിയുടെ കെട്ടും മട്ടും തയ്യാറാക്കുന്നതിന് എസ്. സുഹാസ് ഐ.എസ് ചെയർമാനും ഭരണവിഭാഗം ചീഫ് എഞ്ചിനീയർ ,ഏകോപന സമിതി ഭാരവാഹികളായ കെ.ജെ. വർഗീസ്, വർഗീസ് കണ്ണമ്പള്ളി, സണ്ണി ചെന്നിക്കര, പോൾ ടി.മാത്യു എന്നിവരടങ്ങിയ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി മന്ത്രിക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചു കഴിഞ്ഞു.
നവംബറിൽ തന്നെ മന്ത്രിയുടെ നേതൃത്വത്തിലുള്ള പരാതി പരിഹാരസമിതി നിലവിൽ വരും.
കരാറുകാരെ പ്രതിനിധീകരിച്ച് ബി.എ.ഐ, എ.കെ.ജി.സി.എ, കെ.ജി.സി.എ,
കെ.ജി.സി. ഫ് എന്നീ സംഘടനകളുടെ പ്രതിനിധികൾ അംഗങ്ങളാകും. കരാറുകാർക്കെതിരെ ഉണ്ടാകുന്ന അന്യായ നടപടികൾക്കെതിരെ, സമിതിക്ക് പരാതി നൽകാൻ കഴിയും. തദ്ദേശസ്വയംഭരണം, ജലവിഭവ വകുപ്പുകളുടെ മന്ത്രിമാരും സമാന രീതിയിലുള്ള സമിതികൾ രൂപീകരിക്കുന്നതാണ്.
വർഗീസ് കണ്ണമ്പള്ളി
കൺവീനർ ,
ഗവ. കോൺട്രാക്ടേഴ്സ് ഏകോപനസമിതി.