അടങ്കലുകളും നിർമ്മാണ രീതികളും പരിഷ്ക്കരിക്കും. മന്ത്രി എം.ബി.രാജേഷ്

Share this post:

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അടങ്കലുകൾ തയ്യാറാക്കുമ്പോൾ ജനപ്രതിനിധികളുടെ സമ്മർദ്ദങ്ങൾക്ക് വിധേയമായി എഞ്ചിനീയറിംഗ് തത്വങ്ങളിൽ വിട്ടുവീഴ്ച നടത്തുന്നതായി ഏകോപന സമിതി അംഗങ്ങൾ ആക്ഷേപിച്ചു. ടാറിംഗിന്റെയും കോൺക്രീറ്റിംഗിന്റെയും കനം കുറയ്ക്കുക, അനുയോജ്യമായ നിർമ്മാണ വസ്തുക്കൾ അടങ്കലിൽ ഉൾപ്പെടുത്താതിരിക്കുക തുടങ്ങിയവ മൂലം റോഡുകൾക്ക് വളരെ വേഗം കേടുപാടുകൾ സംഭവിക്കുന്നു. അതിനാൽ കരാറുകാർ വിജിലൻസ് കേസുകളിൽ പെടുന്നുവെന്നും പ്രതിനിധികൾ പറഞ്ഞു. MORD, MORTH മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. വൈകല്യ ബാധ്യതാ കാലയളവിൽ വൈകല്യങ്ങൾ പരിഹരിക്കാൻ തയ്യാറാകുന്ന കരാറു കാർക്കെതിരെ പോലീസ്, വിജിലൻസ് കേസ് എടുക്കരുതെന്നും ആവശ്യപെട്ടു.

അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ച് രൂപകല്പനകളും അടങ്കലുകളും തയ്യാറാക്കാൻ എഞ്ചിനീയറന്മാർക്ക് നിർദ്ദേശം നൽകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉറപ്പു നൽകി. നിർമ്മാണ രീതികൾ പരിഷ്കരിക്കാനും എഞ്ചിനീയറന്മാർക്ക് പരിശീലനം നൽകാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അടങ്കൽ തുകയിന്മേൽ 10% വരെ ടെണ്ടർ എക്സെസ് നൽകാനുള്ള തീരുമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്ക ന്നുവെന്ന് ഉറപ്പു വരുത്താൻ അദ്ദേഹം ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ഹൈക്കോടതി വിധി നടപ്പാക്കാതിരിക്കാൻ സർക്കാരിന് കഴിയില്ലെന്നും മന്ത്രി
പറഞ്ഞു.

വർഗീസ് കണ്ണമ്പള്ളി
കൺവീനർ, ഗവ. കോൺട്രാക്ടേഴ്സ്ഏകോപന സമിതി.


Share this post:

Leave a Reply

Your email address will not be published. Required fields are marked *