ഇ-ടെണ്ടർ : ചെറുകിട പ്രവർത്തികളുടെ നടപടി ക്രമങ്ങൾ കുറയ്ക്കും.

Share this post:

തിരുവനന്തപുരം: ചെറുകിട നിർമ്മാണ പ്രവർത്തികളുടെ ഇ-ടെണ്ടർ നടപടിക്രമങ്ങൾ പരമാവധി കുറയ്ക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉറപ്പു നൽകി.
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി 2023 ഏപ്രിൽ മുതൽ നടപ്പിൽ വരുത്തും. കേരളത്തിലെ എല്ലാ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ടെണ്ടറുകൾക്ക് ഇതു് ബാധമായിരിക്കും.
പരിധി സംബന്ധിച്ച തീരുമാനം നിർമ്മാണ വകുപ്പുകളുടെ മന്ത്രിമാരുമായും ചീഫ് എഞ്ചിനീയറന്മാരുമായി ചർച്ച ചെയ്ത് തീരുമാനിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്, ധന സെക്രട്ടറി എന്നിവരുമൊത്ത് കരാറു കാടെ ഏകോപന സമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ധനമന്ത്രി ഇപ്രകാരം ഉറപ്പ് നൽകിയത്. തദ്ദേശസ്വയംഭരണ വകുപ്പിലെ 5 ലക്ഷം രൂപ വരെ അടങ്കൽ വരുന്ന പ്രവർത്തികളെ 2023 മാർച്ച് 31വരെ ഈ ടെണ്ടറിൽ നിന്നും ഒഴിവാക്കാൻ നിർദ്ദേശം നൽകാമെന്നും മന്ത്രി സമ്മതിച്ചു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *