ലൈസൻസ് കാലാവധി 5 വർഷമാക്കുന്നു.

Share this post:

പൊതുമരാമത്ത് മതി പി.എ.മുഹമ്മദ് റിയാസുമായി കരാറുകാരുടെ ഏകോപന സമിതി ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇപ്പോൾ 3 വർഷമാണ് കരാറുകാരുടെ ലൈസൻസിന്റെ കാലാവധി. തൽസംബന്ധമായ ഉത്തരവ് ഇറക്കാനുള്ള നടപടികൾ ആരംഭിച്ചു. കേപ് ബിലിറ്റി സർട്ടിഫിക്കേറ് നൽകുന്നതിന് ചില ബാങ്കുകൾ അന്യായമായ ഫീസ്: ഈടാക്കുന്നതായി ഉയർന്ന ആക്ഷേപം പരിഹരിക്കാൻ ബാങ്കേഴ്സ് സമിതിയുമായി പൊതുമരാമത്ത് സെകട്ടറി ചർച്ച നടത്തും. B – ക്ലാസ് ലൈസൻസിനു വരെ കേപ്പബിലിറ്റി സർട്ടിഫിക്കേറ്റ് ഒഴിവാക്കാമെന്നും മന്ത്രി ഉറപ്പു നൽകി. 2022 മാർച്ച് 31 – ന് കാലാവധി അവസാനിക്കുന്ന ലൈസൻസുകൾക്കും പ്രയോജനപ്പെടുന്ന വിധം ഉടനെ തന്നെ ഉത്തരവ് ഇറക്കണമെന്ന് ഏകോപന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
വർഗീസ് കണ്ണമ്പള്ളി.
കൺവീനർ
ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി.


Share this post:

3 Replies to “ലൈസൻസ് കാലാവധി 5 വർഷമാക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *